December 2, 2023

‘വിന്റജ് ലുക്കിൽ 80-കളിലെ നായികയെ പോലെ നടി രജീഷ വിജയന്റെ മേക്കോവർ..’ – ചിത്രങ്ങൾ വൈറൽ

ആസിഫ് അലിയുടെ നായികയായി അനുരാഗകരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രജീഷ വിജയൻ. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷ. ഏറ്റവും ഒടുവിൽ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിൽ വരെ എത്തി നിൽക്കുകയാണ് രജീഷ.

ഇത് കൂടാതെ തമിഴിലും ഇനി തെലുങ്കിലും സിനിമ ചെയ്യുന്നുണ്ട് താരം. മികച്ച നടിയെന്ന് തന്നെ പ്രേക്ഷകർക്ക് കണക്കാക്കുന്ന യുവനടിമാരിൽ ഒരാളുകൂടിയാണ് രജീഷ. ജോർജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, സ്റ്റാൻഡ് അപ്പ്, ലവ്, ഖോ ഖോ, എല്ലാം ശരിയാകും തുടങ്ങിയ മലയാള സിനിമകളിൽ നായികയായി രജീഷ അഭിനയിച്ചിട്ടുണ്ട്. തമിഴിൽ കർണൻ, ജയ് ഭിം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

രാമറാവു ഓൺ ഡ്യൂട്ടി എന്ന സിനിമയിലൂടെ തെലുങ്കിലും ചുവുടറപ്പിക്കുന്ന രജീഷ മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട്. മലയൻകുഞ്ഞ്, സർദാർ, കീടം, പകലും പാതിരാവും, ലവ് ഫുള്ളി യുവേഴ്സ് വേദ തുടങ്ങിയവയാണ് ഇനി വരാനിരിക്കുന്ന രജിഷയുടെ മലയാള സിനിമകൾ. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിൽ രജീഷയും ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്.

മറ്റുനടിമാരെ പോലെ സ്ഥിരമായി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളല്ല രജീഷ. എന്നാൽ ഒരു ഇടവേളയ്ക്ക് ശേഷം രജീഷ വിന്റജ് 80-സ് ലുക്കിൽ ഒരു കിടിലം വെറൈറ്റി ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ്. വനിത മാഗസിൻ വേണ്ടിയാണ് താരം ഇത് ചെയ്തിരിക്കുന്നത്. ബേസിൽ പോളാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സ്മിജിയുടെ സ്റ്റൈലിങ്ങിൽ ഫെമി ആന്റണിയാണ് രജീഷയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.