1984-ൽ പുറത്തിറങ്ങിയ ആഗ്രഹം എന്ന സിനിമ സംവിധാനം ചെയ്ത കല രംഗത്തേക്ക് എത്തിയ സംവിധായകനാണ് രാജസേനൻ. മലയാളത്തിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള രാജസേനൻ പിന്നീട് അഭിനയത്തിലേക്ക് തിരിയുകയും ചെയ്തിരുന്നു. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങുകയും ബിജെപിയിൽ ചേരുകയും ചെയ്ത രാജസേനൻ പക്ഷേ ആ തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നാൻ വൈകി പോയി.
ഈ കഴിഞ്ഞിടെയാണ് രാജസേനൻ ബിജെപിയിൽ നിന്ന് രാജിവെക്കുന്നുവെന്ന തീരുമാനം എടുത്തത്. സിപിഎമ്മിലേക്ക് പോവുമെന്നും രാജസേനൻ തീരുമാനം എടുത്തിരുന്നു. കലാകാരന്മാരെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല എന്നാണ് രാജസേനൻ ബിജെപിയിൽ നിന്ന് പിന്മാറിയപ്പോൾ പറഞ്ഞത്. ഇത് കൂടാതെ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
‘ഞാനും പിന്നെയൊരു ഞാനും’ എന്ന രാജസേനൻ സംവിധാനം ചെയ്ത സിനിമ ഇന്ന് തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. രാജസേനൻ, ഇന്ദ്രൻസ്, മീര നായർ, ജഗദീഷ്, സുധീർ കരമന, ജോയ് മാത്യു എന്നിവരാണ് പ്രധാന റോളുകളിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് അനുബന്ധിച്ച് രാജസേനൻ, തിയേറ്ററിൽ ഷോ കാണാൻ എത്തിയത് തികച്ചും വേറിട്ടൊരു ഗെറ്റപ്പിലാണ്.
സ്ത്രീ വേഷത്തിൽ മേക്കപ്പ് ചെയ്ത അണിഞ്ഞൊരുങ്ങിയാണ് രാജസേനൻ തിയേറ്ററിൽ എത്തിയത്. ഒപ്പം അഭിനയിച്ച സഹപ്രവർത്തകർ പോലും രാജസേനനെ കണ്ട് ഞെട്ടി പോയി. ഇതൊരു മേക്കോവറിൽ ഒരു നടനും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തിയേറ്ററിൽ എത്തിയിട്ടില്ല എന്നതും സത്യമാണ്. മികച്ച അഭിപ്രായമാണ് ഇതിന് ആളുകളിൽ നിന്ന് ലഭിച്ചതെങ്കിലും ട്രോളുകൾ കിട്ടാൻ സാധ്യത ഉണ്ടെന്ന് രാജസേനൻ തന്നെ പറഞ്ഞിട്ടുണ്ട്.