December 11, 2023

‘കുടുംബത്തിനൊപ്പം ഈദ് ആഘോഷിച്ച് നടൻ റഹ്മാൻ, സ്നേഹത്തിന് നന്ദി പറഞ്ഞ് താരം..’ – ചിത്രങ്ങൾ കാണാം

പദ്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ റഹ്മാൻ. നാല്പത് വർഷത്തോളമായി റഹ്മാൻ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇടയ്ക്കിടെ ബ്രേക്ക് എടുക്കുന്നുണ്ടെങ്കിലും റഹ്മാൻ സിനിമ വിട്ട് എങ്ങോട്ടും പോയിട്ടില്ലായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലും റഹ്മാൻ ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ഒരു താരമായിരുന്നു റഹ്മാൻ. ഇവർക്കും ഒപ്പം ധാരാളം സിനിമകളിലും റഹ്മാൻ അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ പ്രകടനത്തിന് തന്നെ റഹ്മാൻ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് നേടിയ താരമാണ്. 1993-ലാണ് റഹ്മാൻ വിവാഹിതനാകുന്നത്.

80-കളിലെ പോലെ തന്നെ 90-കളിലും റഹ്മാൻ സിനിമയിൽ സജീവമായി നിന്നിരുന്നെങ്കിൽ മലയാളത്തിലെ ഒരു മുൻനിര നടനായി മാറിയേനെ! സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ ഭാര്യയുടെ അനിയത്തിയെയാണ് റഹ്മാൻ വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് പെൺകുട്ടികളും താരത്തിനുണ്ട്. മൂത്തമകൾ റുഷ്‌ദയുടെ വിവാഹം കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു നടന്നത്. തമിഴ് നടൻ മുഖ്യമന്ത്രി ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ ഭാര്യ മെഹറുന്നിസയ്ക്കും മക്കളായ റുഷ്‌ദയ്‌ക്കും അലീഷയ്ക്കും ഒപ്പം ഈദ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് റഹ്മാൻ. ചേട്ടനെയും അനിയത്തിമാരെയും പോലെയുണ്ടെന്നാണ് ആരാധകരുടെ ചിത്രങ്ങൾ കണ്ടിട്ടുള്ള അഭിപ്രായം. റഹ്മാനും ഭാര്യയും ഏറെ ചെറുപ്പമായിരിക്കുന്നുവെന്ന് പലരും കമന്റ് ചെയ്തിട്ടുമുണ്ട്.