‘സമാന്തയ്ക്ക് പിന്നാലെ പേരുമാറ്റി പ്രിയങ്കയും, വിവാഹ മോചനത്തിലേക്കോ..?’ – പ്രതികരിച്ച് പ്രിയങ്കയുടെ അമ്മ

ബോളിവുഡ് ഏറെ ആഘോഷിച്ച ഒരു വിവാഹമായിരുന്നു പ്രിയങ്കചോപ്രയുടെത്. വിവാഹത്തിന് ശേഷം പ്രിയങ്കയുടെ ഓരോ ചെറിയ സന്തോഷങ്ങളും ആരാധകർ ആഘോഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രിയങ്കയും നിക്കും പരസ്‍പരം ഫോട്ടോകള്‍ പങ്കുവയ്‍ക്കാറുമുണ്ട്. ഇരുവരും വിവാഹ മോചിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള ചില വാർത്തകളാണ് ഇപ്പോൾ തലപൊന്തി തുടങ്ങിയത്.

ഇത് ആദ്യം കണ്ടെത്തിയത് ഇൻസ്റ്റാഗ്രാം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ജൊനാസ് പ്രിയങ്ക മാറ്റിയപ്പോഴാണ്. തുടർന്ന് ഇരുവരും വിവാഹമോചിതർ ആകാൻ ഒരുങ്ങുകയാണെന്ന തരത്തിൽ വാർത്തകൾ പല ചാനലിലൂടെയും പുറത്തു വന്നു. എന്നാൽ താരങ്ങൾ ഇതിനെതിരെ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പല ഗോസിപ്പുകൾ വരികയുണ്ടായി.

എന്നാൽ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് പ്രിയങ്ക ചോപ്രയുടെ അമ്മ മാധു ചോപ്ര അറിയിച്ചിട്ടുണ്ട്. പ്രിയങ്കയുടെ വരാനിരിക്കുന്ന ഭാവി പ്രൊജക്റ്റുകളില്‍ തന്റെ പഴയ പേരു തന്നെ ഉപയോഗിക്കാൻ തീരുമാനിച്ചതിനാലാണ് ഇങ്ങനെ പേരുമാറ്റം നടത്തിയതെന്ന് പ്രിയങ്കയുടെ അടുത്ത സുഹൃത്തും വെളിപ്പെടുത്തി. ജൊനാസ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വർക്ക്ഔട്ട് വീഡിയോയുടെ താഴെ പ്രിയങ്ക കമന്റ് ഇട്ടിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന വാർത്തകളിൽ സത്യമില്ല.

ഈയടുത്താണ് തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി സമാന്തയും വിവാഹമോചിത ആകാൻ ഒരുങ്ങിയ വാർത്ത പുറത്തുവന്നത്. ഇരുവരും ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു. സമാന്തയും ആദ്യം വിവാഹമോചിതയാകുന്നുവെന്ന് സൂചിപ്പിച്ചത് തൻറെ പേര് മാറ്റി കൊണ്ടായിരുന്നു. അതുകൊണ്ടാണ് പ്രിയങ്കയും പേരുമാറ്റിയപ്പോൾ ഇത്തരത്തിൽ ഒരു വാർത്ത പ്രചരിച്ചത്.

CATEGORIES
TAGS