വിങ്ക് ഗേൾ എന്ന പേരിലൂടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. ഒരു മലയാളി താരം ഒറ്റ ദിവസം കൊണ്ട് ഇത്രത്തോളം തരംഗം ഉണ്ടാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അടാർ ലവ് എന്ന ചിത്രമാണ് പ്രിയയുടെ ജീവിതം മാറ്റിമറിച്ചത്. അതിലെ ഒരു പാട്ട് ഇറങ്ങിയത്തോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു പ്രിയ വാര്യർ.
അങ്ങനെ കണ്ണിറുക്കി കാണിച്ച് വൈറലായി മാറിയ പ്രിയ വാര്യരെ ഹിന്ദി ആരാധകരും മാധ്യമങ്ങളും വിങ്ക് ഗേൾ എന്ന പേരിൽ വിളിച്ചു തുടങ്ങി. അത് മാത്രമായിരുന്നില്ല നേട്ടം, ഹിന്ദി സിനിമകളിൽ നായികയായി അഭിനയിക്കാൻ ക്ഷണവും ലഭിച്ചു. അങ്ങനെ മലയാളിയായ പ്രിയ വാര്യർ ബോളിവുഡിൽ വരെ എത്തി നിൽക്കുകയാണ് ഒറ്റ പാട്ടിലൂടെ. ബോളിവുഡിലെ ആദ്യ ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്.
ഇരുപത്തി രണ്ടുകാരിയായി പ്രിയ വാര്യർക്ക് ഇൻസ്റ്റാഗ്രാമിൽ 72 ലക്ഷം ഫോളോവേഴ്സാണ് ഉളളത്. ഇതിൽ പകുതിയും ആ പാട്ടിറങ്ങിയ രാത്രിയും അടുത്തുമായി കയറിയതാണ്. പിന്നീട്ട് ആരാധകർക്ക് വേണ്ടി ഗ്ലാമറസ് ഷൂട്ടുകൾ നടത്തി സജീവമായി നിൽക്കാറുണ്ട് സമൂഹ മാധ്യമത്തിൽ. തെലുങ്കിലും കന്നഡയിലും അഭിനയിച്ച പ്രിയ വാര്യരുടെ ആദ്യ തമിഴ് സിനിമയും വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തമിഴ് ആരാധകർ.
കഴിഞ്ഞ ദിവസമാണ് പ്രിയ വാര്യർ തായ്‌ലൻഡിൽ അവധി ആഘോഷിക്കാൻ പോയത്. പ്രതീക്ഷിച്ചത് പോലെ തന്നെ അവിടെ നിന്ന് ഗ്ലാമറസ് ഫോട്ടോകൾ പ്രിയ പങ്കുവച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഫി ഫി ദ്വീപിലെ കേവ് ബീച്ചിൽ ബിക്കി.നിയിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് പ്രിയ വാര്യർ. മലയാളികളെ ഒരിക്കൽ കൂടി ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിച്ചിരിക്കുകയാണ് വീണ്ടും പ്രിയ.