ആദ്യ സിനിമയിലൂടെ തന്നെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടി ധാരാളം ആരാധകരെ നേടിയെടുത്ത താരമാണ് നടി പ്രിയ പ്രകാശ് വാര്യർ. മലയാളിയായ പ്രിയ വാര്യർ ആദ്യമായി അഭിനയിച്ച മലയാള ചിത്രത്തിലെ ഗാനം റിലീസിന് മുന്നോടിയായി ഇറങ്ങുകയും അതിലെ ഒരു രംഗത്തിൽ പ്രിയ വാര്യർ കണ്ണിറുക്കി കാണിക്കുകയും ചെയ്യുന്നത് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയും താരത്തിന്റെ ജീവിതം മാറിമറിയുകയും ചെയ്തു.
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ധാരാളം ആരാധകരെ നേടിയ പ്രിയ വാര്യർ നാഷണൽ ക്രഷ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്തിരുന്നു. സിനിമ തിയേറ്ററിൽ ഇറങ്ങിയപ്പോൾ വലിയ രീതിയിൽ പരാജയപ്പെട്ടെങ്കിലും പ്രിയ എന്ന താരത്തിന് സിനിമ നേട്ടം മാത്രമേ ഉണ്ടാക്കിയുള്ളൂ. അന്യഭാഷകളിൽ പ്രതേകിച്ച് ബോളിവുഡിൽ നിന്ന് പ്രിയയ്ക്ക് ധാരാളം അവസരങ്ങൾ ലഭിക്കുകയും ചെയ്തു. തൃശൂർ സ്വദേശിനിയാണ് താരം.
തെലുങ്കിൽ ഇതിനോടകം രണ്ട് സിനിമകൾ പ്രിയ നായികയായി അഭിനയിച്ചത് റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമിറങ്ങിയ ഫോർ ഇയേഴ്സ് എന്ന മലയാള സിനിമ ആണ് പ്രിയയുടെ അവസാനമായി റിലീസായത്. ഇനി ബോളിവുഡിൽ രണ്ട് സിനിമകൾ വരാനുണ്ട്. മലയാളത്തിലും ഒരു സിനിമ ഷൂട്ടിംഗ് പൂർത്തിയായി റിലീസിനായി ഒരുങ്ങുന്നുണ്ട്. പല ഭാഷകളിലായി ഏഴോളം സിനിമകളാണ് പ്രിയയുടെ അണിയറയിൽ ഒരുങ്ങുന്നത്.
സിനിമയ്ക്ക് പുറത്ത് പ്രിയ വാര്യർ എന്ന താരത്തിന് ധാരാളം ഫോളോവേഴ്സ് സമൂഹ മാധ്യമങ്ങളിലുണ്ട്. ഒരു ബൾക്ക് ആൻഡ് വൈറ്റ് ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ദിവസം പ്രിയ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയ. സ്മിജി കെ.ടിയുടെ സ്റ്റൈലിങ്ങിൽ പളനിപ്പൻ സുബ്രമണ്യമാണ് ഫോട്ടോസും വീഡിയോയും എടുത്തിരിക്കുന്നത്. പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നാണ് ചിലർ കമന്റുകൾ ഇട്ടിരിക്കുന്നത്.