മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ച് അഭിനയ ജീവിതം തുടങ്ങിയ താരമാണ് നടി പ്രയാഗ മാർട്ടിൻ. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് പ്രയാഗ അഭിനയിച്ചത്. അതിന് ശേഷം ഉസ്താദ് ഹോട്ടലിലും ചെറിയ ഒരു വേഷം പ്രയാഗ ചെയ്തിരുന്നു. തമിഴിലാണ് ആദ്യമായി നായികയാവുന്നത്.
അതും ഹൊറർ ചിത്രമായ പിസാസിലൂടെയാണ് പ്രയാഗ നായികയായി തുടക്കം കുറിച്ചത്. മലയാളത്തിലും ഒരു പ്രേതത്തിന്റെ റോളിൽ അഭിനയിച്ചുകൊണ്ടാണ് നായികയായത് എന്നും ശ്രദ്ധേയമാണ്. കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരേമുഖം തുടങ്ങിയ സിനിമകളിൽ തിളങ്ങിയ ശേഷം ദിലീപിന്റെ നായികയായി രാമലീല എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പ്രയാഗയുടെ കരിയർ തന്നെ മാറിമറിഞ്ഞു.
തമിഴിൽ സൂര്യയുടെ നായികയായി നവരസ എന്ന ആന്തോളജി ചിത്രത്തിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഒരുപാട് ആരാധകരെ ലഭിക്കാൻ അത് കാരണമായി. ജമാലിന്റെ പുഞ്ചിരി, ബുള്ളറ് ഡയറീസ് എന്നിവയാണ് പ്രയാഗയുടെ അടുത്ത സിനിമകൾ. ടെലിവിഷൻ ചാനലുകളിൽ പരിപാടികളിൽ അതിഥിയായും വിധികർത്താവായും എല്ലാം പ്രയാഗ ധാരാളം പങ്കെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ദുബായ് നഗരത്തിൽ അൽ സീഫ് എന്ന സ്ഥലത്ത് വച്ചെടുത്ത മനോഹരമായ ചിത്രങ്ങൾ പ്രയാഗ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആനന്ദ് അയ്യർ എന്ന ദുബൈയിലുള്ള ഒരു ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. രെഹന ഷാനയുടെ ‘രേഷാ’ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ മിനി ഫ്ലോറൽ ഡ്രെസ്സിലാണ് പ്രയാഗ തിളങ്ങിയത്. ആളാകെ മാറി പോയല്ലോ എന്ന് ചിലർ അഭിപ്രായം പങ്കുവച്ചു.