മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കഴിഞ്ഞ ഒരു നായികനടിയാണ് പ്രയാഗ മാർട്ടിൻ. പിസാസ് എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധനേടിയ പ്രയാഗ ആദ്യം അഭിനയിച്ചത് മലയാളത്തിലാണ്. പ്രയാഗ സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ്, ഉസ്താദ് ഹോട്ടൽ തുടങ്ങിയ സിനിമകളിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഒരു മുറൈ വന്ത് പാർത്തയാ ആണ് മലയാളത്തിലെ ആദ്യ നായികാ ചിത്രം.
അഭിനയത്തിൽ നിന്ന് താൻ ചെറിയൊരു ബ്രെക്ക് എടുക്കുകയാണെന്ന് കുറച്ച് മാസങ്ങൾക്ക് മുമ്പ് പ്രയാഗ പറഞ്ഞിരുന്നു. മറ്റ് കാര്യങ്ങളിൽ സജീവമായി നിൽക്കുന്ന പ്രയാഗയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഇപ്പോഴിതാ താൻ ശരീരത്തിൽ പച്ച കുത്തിയ സന്തോഷം ആരാധകരുമായി പങ്കിട്ടിരിക്കുകയാണ് പ്രയാഗ. കാലിലാണ് പ്രയാഗ ടാറ്റൂ ചെയ്തിരിക്കുന്നത്. പച്ചകുത്തിന്റെ എറിക് എഡ്വാർഡാണ് ടാറ്റൂ ആർട്ടിസ്റ്റ്.
ഒരു വലിയ ഡോട്ടും നാല് ചെറിയ ഡോട്ടുമുള്ള ഒരു ടാറ്റൂ ആണ് പ്രയാഗ കാലിൽ ചെയ്തിരിക്കുന്നത്. എന്തിനാണ് ഇങ്ങനെയൊരു ടാറ്റൂ ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. ആരാധകരിൽ ചിലരും എന്താണ് ഉദ്ദേശിച്ചതെന്ന് ചോദിച്ചിട്ടുമുണ്ട്. ചെറിയ കാര്യങ്ങളിൽ നിന്ന് വലിയ കാര്യങ്ങളിലേക്ക് എത്താൻ പറ്റുമെന്നാണോ താരം ഉദ്ദേശിച്ചതെന്ന് ആരാധകരിൽ ഒരാൾ ടാറ്റൂവിന്റെ കാരണം ചൂണ്ടിക്കാണിച്ച് കമന്റ് ഇട്ടിട്ടുണ്ട്.
ചിലർ രസകരമായ കമന്റുകളും പോസ്റ്റിന് താഴെ ഇട്ടിട്ടുണ്ട്. ‘ഞാൻ വിചാരിച്ചു സ്റ്റിച് ഇട്ടത് ആണെന്ന്’, കാക്ക പുള്ളിയാണോ, വട്ടച്ചൊറിയാണോ, മോഹൻലാൽ ചന്ദ്രലേഖയിൽ പറഞ്ഞതുപോലെ ആ കൊച്ചിന്റെ കാലിന്റെ അവിടെ എന്തോന്നാ ഒരു പാട്.. കൊച്ചിയിലെ സൈക്കിളിൽ നിന്ന് വീണതാണോ” എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഏതെങ്കിലും അഭിമുഖത്തിൽ പ്രയാഗ തന്നെ ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.