മോഹൻലാലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി റീലോഡ്ഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി പ്രയാഗ മാർട്ടിൻ. അതിൽ അസർ എന്ന കഥാപാത്രത്തിന്റെ പെങ്ങളുടെ റോളിലാണ് പ്രയാഗ അഭിനയിച്ചത്. ഉസ്താദ് ഹോട്ടലിലും ഒരു ചെറിയ റോളിൽ പ്രയാഗ അഭിനയിച്ചിരുന്നു. പ്രയാഗ നായികയായി അരങ്ങേറുന്നത് തമിഴ് സിനിമയിലൂടയെയാണ്.
തമിഴിൽ സൂപ്പർഹിറ്റായി മാറിയ ഹൊറർ ത്രില്ലർ ചിത്രമായ പിസാസിലൂടെയാണ് പ്രയാഗ നായികയാവുന്നത്. അതിന് ശേഷം മലയാളത്തിൽ ഇറങ്ങിയ മറ്റൊരു പ്രേത ചിത്രത്തിലൂടെ മോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചു പ്രയാഗ. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്ക് ഇടയിൽ പ്രയാഗയെ കൂടുതൽ പ്രിയങ്കരിയാക്കിയത്.
50 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ദിലീപ് നായകനായ രാമലീലയിലും നായിക പ്രയാഗ ആയിരുന്നു. നെറ്ഫ്ലിക്സിൽ ഇറങ്ങിയ നവരസ എന്ന ആന്തോളജി ചിത്രത്തിലാണ് അവസാനമായി പ്രയാഗ അഭിനയിച്ചത്. ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ കന്നഡയിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. ജമാലിന്റ പുഞ്ചിരിയാണ് പ്രയാഗയുടെ അടുത്ത ചിത്രം.
കൊച്ചിയിലെ ‘ദി സ്‌പെക്ടക്കിൾ കമ്പനി’ ഒപ്റ്റിക്കൽ സ്ഥാപനത്തിന് വേണ്ടി ചെയ്ത ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പ്രായഗയുടെ ഇപ്പോൾ വൈറലാവുന്നത്. ഒരു കിടിലം കൂളിംഗ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന പ്രയാഗയെ ആരാധകർക്ക് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. കൂളിംഗ് ഗ്ലാസിൽ പൊളി ലുക്ക് ആയിട്ടുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.