മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. സിനിമ, സീരിയൽ മേഖലയിൽ ഇങ്ങനെ ധാരാളം പേരെ കാണാൻ കഴിയും. കോമഡി റോളുകളിലാണ് കൂടുതൽ പേരും തിളങ്ങുന്നത്. എങ്കിലും ചില സംവിധായകർ സ്ഥിരമായി കോമഡി റോളുകൾ കൈകാര്യം ചെയ്യുന്നവരെ സീരിയസ് റോളുകൾ നൽകാറുണ്ട്. അത്തരത്തിൽ ജീത്തു ജോസഫ് നൽകിയ ഒരുപാട് കോമഡി താരങ്ങളുണ്ട്.
ജീത്തുവിന്റെ സിനിമയിൽ വില്ലനായി എത്തിയിട്ടുളളത് കൂടുതൽ കോമഡി താരങ്ങളാണ്. അതിൽ തന്നെ ഏറ്റവും ആദ്യം എത്തിയ വ്യക്തിയാണ് പ്രജോദ് കലാഭവൻ. മിമിക്രിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ പ്രജോദ് വർഷങ്ങളോളം ചെറിയ കോമഡി റോളുകൾ ചെയ്തിരുന്ന ഒരാളാണ്. വളരെ അപ്രതീക്ഷിതമായിട്ടാണ് പ്രജോദിന് ജീത്തു ജോസഫ് ചിത്രമായ വില്ലൻ വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയെടുക്കുന്നത്.
പ്രജോദിനെ കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓർമ്മ വരുന്ന കഥാപാത്രവും ഡിറ്റക്ടിവിലെ കഥാപാത്രം ആയിരിക്കും. ചെറുതും വലുതുമായ ധാരാളം വേഷങ്ങൾ പിന്നീട് പ്രജോദ് സിനിമയിൽ ചെയ്തിട്ടുണ്ട്. ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമാണ് ഇനി പ്രജോദിന്റെ വരാനുള്ള സിനിമ. വിവാഹിതനായ പ്രജോദിന് മൂന്ന് മക്കളാണ് ഉള്ളത്. ലക്ഷ്മി എന്നാണ് ഭാര്യയുടെ പേര്. മലയാളം അദ്ധ്യാപികയാണ് ലക്ഷ്മി.
ഇപ്പോഴിതാ പ്രജോദ് തന്റെ ഇരുപത്തിമൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ സന്തോഷം പ്രജോദ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുമുണ്ട്. രമേശ് പിഷാരടി, ആർജെ മിഥുൻ, ബീന ആന്റണി, ദേവി ചന്ദന, ഉമാ നായർ, പ്രശാന്ത് പി അലക്സ് തുടങ്ങിയ താരങ്ങൾ പ്രജോദിനും ഭാര്യയ്ക്കും ആശംസകൾ നേർന്ന് കമന്റ് ഇടുന്നതിന് ഒപ്പം തന്നെ നിരവധി പേരാണ് കമന്റ് ഇട്ടത്. രണ്ടുപേരും ചെറുപ്പമായി വരികയാണല്ലോ എന്നും ചിലർ അഭിപ്രായപ്പെട്ടു.