സിനിമ രംഗത്ത് ഇന്ന് ഫിറ്റ് നെസ് വലിയ പങ്ക് വഹിക്കുന്നുണ്ട്. സൂപ്പർസ്റ്റാറുകൾ മുതൽ സാധാരണ താരങ്ങൾ വരെ ഇത് ശ്രദ്ധിക്കാറുണ്ട്. ചിലർ വീടുകളിൽ തന്നെ വ്യായാമവും വർക്ക് ഔട്ടുകളുമൊക്കെ ചെയ്യുമ്പോൾ കൂടുതൽ പേരും ഇന്നത്തെ കാലത്ത് ജിമ്മുകളിലാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. അതുപോലെ തന്നെ ഇന്നത്തെ താരങ്ങൾ ചെയ്യുന്ന ഒന്നാണ് യോഗ പരിശീലനം.
ജിം വർക്ക് ഔട്ടുകൾ പോലെ തന്നെ ഫലം ചെയ്യുന്ന ഒന്നാണ് യോഗയും. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ തെന്നിന്ത്യൻ സുന്ദരിയാണ് നടി പൂനം ബജ്‌വ. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ നായികയായി ഒന്നിലേറെ ചലച്ചിത്രങ്ങളിൽ പൂനം അഭിനയിച്ചിട്ടുണ്ട്. വെനീസിലെ വ്യാപാരി, ചൈന ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയാണ് പ്രധാന മലയാള സിനിമകൾ.
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടാണ് പൂനത്തിന്റെ അടുത്ത മലയാള സിനിമ. 2005-ൽ തെലുങ്ക് ചിത്രമായ മോഡേറ്റി സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പൂനം ഗ്ലാമറസ് റോളുകളിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ 251-മതെ സിനിമയിലും പൂനം ഭാഗമാവുന്നുണ്ട്.
നടിമാരുടെ ഫിറ്റ്.നെസിനെ കുറിച്ച് പറയുമ്പോൾ തന്നെ വളരെ ശ്രദ്ധകൊടുക്കുന്ന ഒരാളാണ് പൂനം. 36-കാരിയായ പൂനത്തിനെ കണ്ടാൽ ഇപ്പോഴും 25-കാരിയുടെ ലുക്ക് തോന്നാൻ പ്രധാന കാരണങ്ങളിൽ ഒന്നും ഇത് തന്നെയാണ്. തന്റെ യോഗ പരിശീലനത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പൂനം ഇപ്പോൾ. വളരെ പെട്ടന്ന് തന്നെ ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.