യുവതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ നീ കൊ ഞാൻ ചാ എന്ന സിനിമയിൽ നായികമാരിൽ ഒരാളായി അഭിനയിച്ചുകൊണ്ട് സിനിമ മേഖലയിലേക്ക് എത്തിയ താരമാണ് നടി പൂജിത മേനോൻ. തൃശൂർ സ്വദേശിനിയാണെങ്കിലും പൂജിത ജനിച്ചതും വളർന്നതുമെല്ലാം കുവൈറ്റിലാണ്. ബാംഗ്ലൂരിൽ ആയിരുന്നു കോളേജ് പഠനം. ആ സമയത്ത് മോഡലിംഗ് രംഗത്ത് പൂജിത സജീവമായിരുന്നു.
ടെലിവിഷൻ ഷോകളിൽ അവതാരകയായും തിളങ്ങിയ പൂജിത ഒരുപാട് ഷോകളും ചെയ്തിട്ടുണ്ട്. കുറച്ച് സീരിയലുകളിലും പൂജിത അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന റാണിരാജ എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം. അരികിൽ ഒരാൾ, ഓം ശാന്തി ഓശാന, കൊന്തയും പൂണൂലും, ക്ലിന്റ്, നീയും ഞാനും, ഉല്ലാസം തുടങ്ങിയ സിനിമകളിൽ പൂജിത അഭിനയിച്ചിട്ടുണ്ട്.
സ്വർണകടുവ എന്ന ചിത്രത്തിലെ വേഷമാണ് പ്രേക്ഷകർ പെട്ടന്ന് ഓർമ്മയിൽ വരുന്നത്. മരംകൊത്തി എന്ന ചിത്രത്തിൽ നായികയായും പൂജിത അഭിനയിച്ചിട്ടുണ്ട്. ഡെയർ ദി ഫിയർ, ബോയിങ് ബോയിങ് തുടങ്ങിയ പ്രോഗ്രാമുകളിൽ മത്സരാർത്ഥിയായും പൂജിത വന്നിട്ടുണ്ട്. മോഡലിംഗ് ഇപ്പോഴും പൂജിത ചെയ്യുന്നുണ്ട്. അധികം ഗ്ലാമറസായി പൂജിതയെ ഇതുവരെ സിനിമയിൽ ഒന്നും പ്രേക്ഷകർ കണ്ടിട്ടില്ല.
പക്ഷേ ഈ കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പൂജിത എത്തിയപ്പോഴുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഐബെറി വെഡിങ് ഫോട്ടോഗ്രാഫിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. എസ്.ജെ മേക്കോവർ ആണ് പൂജിതയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത്രയും ഹോട്ടായി പൂജിത ഇതുവരെ കണ്ടിട്ടില്ലെന്ന് ആരാധകരും പറയുന്നു.