മലയാള സിനിമയിലെ ബോക്സ് ഓഫീസിൽ ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തിയ സിനിമ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു ഫാൻ ബോയ് സംഭവമാണ് തയാറാക്കിയത്. മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി/ ഖുറേഷി അബ്രാം എന്ന കഥാപാത്രമായി മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം ആരാധകരെയും ഏറെ ആവേശത്തിൽ എത്തിച്ചിരുന്നു.
ഒരു നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും പൃഥ്വിരാജ് ജനമനസ്സുകളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്തു. 30 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമ 130 കോടി അടുത്താണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. മോഹൻലാലിൻറെ രണ്ടാമത്തെ നൂറ് കോടി സിനിമയായും ഇത് മാറുകയും ചെയ്തു. ലൂസിഫർ ബ്ലോക്ക് ബസ്റ്റർ ആയപ്പോൾ തന്നെ ഇതിന് രണ്ടാം ഭാഗമുണ്ടായിരിക്കുമെന്ന് ഉറപ്പായിരുന്നു. കഥയിലും അങ്ങനെയാണ് സൂചനകൾ ഉണ്ടായിരുന്നത്.
രണ്ടാം ഭാഗം അന്നൗൻസ് ചെയ്യുകയും ചെയ്തു. ലൂസിഫർ 2 – എമ്പുരാൻ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. ചിത്രീകരണവും ആരംഭിച്ച രണ്ട് ഷെഡ്യൂൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് രണ്ടും വിദേശത്തുള്ളതാണ്. ഇപ്പോഴിതാ തിരുവനന്തപുരത്തെ ഷെഡ്യൂളും ആരംഭിച്ചിരിക്കുകയാണ്. ലൊക്കേഷനിൽ നിന്നുള്ള സെൽഫി ഫോട്ടോസ് നടൻ നന്ദു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ.
നായികയായ മഞ്ജു വാര്യർക്കും സായി കുമാറിനും ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. പ്രിയദർശിനി രാംദാസിനെയും വർമ്മ സാറിനെയും ചിത്രങ്ങളിൽ കണ്ട് ആരാധകരും ആവേശത്തിലായിരുന്നു. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ലൂസിഫർ സിനിമയുടെ മുമ്പും ശേഷവും നടക്കുന്ന കഥയാണ് എമ്പുരാനിൽ ഉള്ളതെന്ന് പൃഥ്വിരാജ് ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ ഖുറേഷി അബ്രാമായി എത്തുന്നത് കാണാൻ ഏവരും കാത്തിരിക്കുന്നത്.