ടെലിവിഷൻ അവതരണ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ഒരാളാണ് പേളി മാണി. അവതാരകയായി മികച്ച രീതിയിൽ കഴിവ് തെളിയിച്ച പേളി അതോടൊപ്പം തന്നെ ഒരുപാട് ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചു. ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമാണ് പേളിയെ മലയാളികൾക്ക് പ്രിയങ്കരിയാക്കി മാറ്റാൻ പ്രധാന കാരണമായത്.
ഏഷ്യാനെറ്റിലെ ബിഗ് ബോസിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായ പേളി അതിൽ രണ്ടാം സ്ഥാനം നേടുന്നതിന് ഒപ്പം തന്നെ ജീവിതപങ്കാളിയെ കൂടി അതിൽ നിന്ന് കണ്ടെത്തി. സീരിയൽ നടനായ ശ്രീനിഷ് അരവിന്ദുമായി ഷോയിൽ വച്ച് പ്രണയത്തിലായി വിവാഹിതയായി പേളി. ഒരു കുഞ്ഞും താരദമ്പതികൾക്ക് ഉണ്ട്. നില എന്നാണ് കുഞ്ഞിന്റെ പേര്. പേളി ഇപ്പോൾ രണ്ടാമതും ഗർഭിണിയായിരിക്കുകയാണ്.
ഈ സന്തോഷവും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. പേളിയുടെ അനിയത്തി റേച്ചലും മലയാളികൾക്ക് സുപരിചിതയാണ്. പേളിയുടെ സോഷ്യൽ മീഡിയയിലൂടെയാണ് റേച്ചൽ സുപരിചിതയായത്. റേച്ചലും വിവാഹിതയായി ഒരു കുഞ്ഞുണ്ട്. റേച്ചലും രണ്ടാമത് ഗർഭിണിയാണ്. ചേച്ചിയും അനിയത്തിയും ഗർഭിണിയായി ഇരിക്കുന്നതിന് സന്തോഷത്തിന് ഒപ്പം തന്നെ പുതിയ അതിഥികളെ കാത്തിരിക്കുകയാണ് കുടുംബം.
അതേസമയം റേച്ചലിന്റെ ബേബി ഷവർ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. നിറവയറുമായി റേച്ചലും കുഞ്ഞൻ വയറുമായി പേളിയും ചിത്രങ്ങളിൽ പോസ് ചെയ്തു. ഇരട്ടക്കുട്ടികളാണോ റേച്ചലിന് എന്നാണ് ചിലർ വയറ് കണ്ടിട്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. എന്തായാലും കുഞ്ഞതിഥികളെ വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. അത്യപൂർവമായ കാര്യമാണ് ഇതെന്ന് പലരും കമന്റുകളും ഇട്ടിട്ടുണ്ട്.