ടെലിവിഷൻ അവതരണ രംഗത്ത് കഴിഞ്ഞ പത്ത് കൊല്ലത്തിൽ അധികമായി സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളി അവതാരക പേളിയാണ്. അതുകൊണ്ട് തന്നെ പേളിയുടെ ഓരോ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമാണ് പേളിയെ പ്രിയങ്കരിയാക്കി മാറ്റിയത്.
അവതാരകയായി മാത്രമല്ല മലയാളികൾ പേളിയെ കണ്ടിട്ടുള്ളത്. സിനിമകളിലും പേളി അഭിനയിച്ചിട്ടുണ്ട്. ദുൽഖറിന്റെ റോഡ് മൂവിയായ നീല ആകാശം പച്ച കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലാണ് പേളി ആദ്യമായി അഭിനയിച്ചത്. ഏറ്റവും ഒടുവിൽ തമിഴിൽ അജിത്തിന് ഒപ്പം വല്ലിമൈ എന്ന സിനിമയിൽ അഭിനയിച്ച് പേളി കൂടുതൽ വളർന്നുകൊണ്ടിരിക്കുകയാണ്. പേളിയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചത് ബിഗ് ബോസിൽ വന്ന ശേഷമായിരുന്നു.
ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ പേളിക്ക് അതിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞതും അതുപോലെ ജീവിതപങ്കാളിയെ അതെ പരിപാടിയിൽ നിന്ന് ലഭിക്കുകയും ചെയ്തിരുന്നു. ശ്രീനിഷ് അരവിന്ദ് ആണ് പേളിയുടെ ഭർത്താവ്. പേളിയുടെ വിവാഹവും ഗർഭിണി ആയതും പിന്നീട് കുഞ്ഞ് ജനിച്ചതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വാർത്തകളിൽ നിറഞ്ഞ് നിന്നതും മലയാളികൾ കണ്ടതാണ്.
നില എന്ന പേരിലുള്ള പേളിയുടെ കുഞ്ഞിന് ഒരു വയസ്സ് കഴിഞ്ഞിരിക്കുകയാണ്. കുഞ്ഞ് ആദ്യമായി പിച്ചവച്ച് നടക്കുന്ന വീഡിയോ ഒരാഴ്ച മുമ്പ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ നടത്തവുമായി ബന്ധപ്പെട്ട് ഒരു രസകരമായ വീഡിയോ പേളി പങ്കുവച്ചിരിക്കുകയാണ്. നില നടന്ന് തുടങ്ങിയ ശേഷം ഫുഡ് കൊടുക്കാൻ വേണ്ടി പിന്നാലെ ഓടുന്ന വീഡിയോയാണ് പേളി പങ്കുവച്ചത്.
View this post on Instagram
“നില നടക്കാൻ തുടങ്ങിയതിന്റെ നല്ല കാര്യം.. ഞാനും കൂടുതൽ നടക്കാൻ തുടങ്ങി.. മികച്ച കാർഡിയോ വർക്ക് ഔട്ട്.. നില – ഞാൻ ഓടുമ്പോൾ മമ്മിയും കൂടെ ഓടിക്കോട്ടെ.. ക്ഷമയോടെ ഇത് ഷൂട്ട് ചെയ്തതിന് ശ്രീനിഷിന് നന്ദി..”, പേളി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. ആരാധകരും താരങ്ങളും ഉൾപ്പടെ നിരവധി പേരാണ് പേളിയുടെ ഈ രസകരമായ വീഡിയോയുടെ താഴെ കമന്റ് ചെയ്തത്.