November 29, 2023

‘മയിൽ‌പീലി ഇളകുന്നു കണ്ണാ!! ദീപ്തിയുടെ കലക്കൻ ഡാൻസ്‌, പത്തൊൻപതാം നൂറ്റാണ്ടിലെ ഗാനം..’ – വീഡിയോ വൈറൽ

മലയാളി സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് വിനയൻ സംവിധാനം ചെയ്ത പുറത്തിറങ്ങുന്ന പത്തൊൻപതാം നൂറ്റാണ്ട്. സിജു വിൽ‌സൺ എന്ന താരത്തിന്റെ താരപദവി ഉയരുമെന്ന് പ്രതീക്ഷിച്ചാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സിജു വിൽ‌സൺ ആണ് സിനിമയിൽ പ്രധാന കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിനയൻ ആകാശഗംഗ 2 എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. വിനയന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം കൂടിയാണ് പത്തൊൻപതാം നൂറ്റാണ്ട്. ആകാശ ഗംഗ, അത്ഭുതദീപ്, വെള്ളിനക്ഷത്രം പോലെയുള്ള സിനിമകൾ എടുത്തിട്ടുള്ള വിനയനിൽ നിന്ന് അതിലും വലിയ മേക്കിങ് ആണ് മലയാളി പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സിനിമ ഗംഭീരമായിരിക്കുമെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.

മലയാളത്തിൽ ഇത്തരത്തിൽ ഒരു സിനിമ ഇറക്കാൻ പറ്റുമെന്ന് തെളിയിക്കാൻ കൂടിയാണ് വിനയൻ പത്തൊൻപതാം നൂറ്റാണ്ട് ചെയ്തിരിക്കുന്നത്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, ദീപ്തി സതി, കയതു ലോഹർ, പൂനം ബജ്വ, സുദേവ് നായർ, ബിബിൻ ജോർജ്, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, അലൻസിർ, മണികണ്ഠൻ ആർ ആചാര്യ, മാധുരി ബ്രഗാനസ, ടിനി ടോം തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ സിനിമയിൽ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയിലെ ഒരു മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മയിൽ‌പീലി ഇളകുന്നു കണ്ണാ.. എന്ന് തുടങ്ങുന്ന വരികളും ദീപ്തി സതി എന്ന നായികയുടെ ഗംഭീര ഡാൻസും കൂടിയായപ്പോൾ ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. മൃദുല വാര്യരും കെ.എസ്. ഹരിശങ്കറുമാണ് പാടിയിരിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സെപ്തംബർ എട്ടിനാണ് സിനിമ തിയേറ്ററുകളിൽ ഓണം സ്പെഷ്യലായി റിലീസ് ചെയ്യുന്നത്.