ഏറെ നാളുകൾക്ക് ശേഷം വിനയൻ വീണ്ടുമൊരു ബ്രഹ്മണ്ഡ ചിത്രവുമായി വന്നിരിക്കുകയാണ്. അതിശയനും അത്ഭുതദ്വീപും ഒക്കെ എടുത്ത വിനയനിൽ പ്രതീക്ഷ അർപ്പിച്ചുകൊണ്ടാണ് പുതിയ സിനിമയും പ്രേക്ഷകർ വരവേറ്റത്. ഏറെ ശക്തമായ തീരുമാനങ്ങൾ എടുത്തുകൊണ്ടാണ് വിനയൻ സിനിമ എടുത്തത്. സൂപ്പർസ്റ്റാറുകൾക്ക് പകരം ഒരു സാധാരണ താരത്തെയാണ് വിനയൻ സിനിമയിൽ നായകനാക്കിയത്.
പ്രേമം, ഹാപ്പി വെഡിങ് തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരനായ സിജു വിൽസണാണ് നായകനായി അഭിനയിച്ചത്. സിജു ആറാട്ടുപ്പുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വ്യക്തി ആയിരുന്നതുകൊണ്ട് തന്നെ സിജു നല്ല രീതിയിൽ പഠിച്ചാണ് സിനിമയിൽ വേലായുധ പണിക്കരായി മാറിയത്. അതിന്റെ ഫലം സിനിമയുടെ വിജയത്തിലൂടെ ലഭിച്ചു.
സിനിമയിൽ നായികതുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ആസാം സ്വദേശിനിയായ ഒരു അന്യഭാഷാ നടിയാണ്. നങ്ങേലി എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത് പുതുമുഖമായ നടി കയാദു ലോഹർ ആയിരുന്നു. കന്നഡ സിനിമയിലൂടെ അരങ്ങേറിയ കയാദുവിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. തെലുങ്കിലും മറാത്തിയിലും ഓരോ സിനിമകൾ വീതം കയാദു ഇപ്പോൾ ചെയ്യുന്നുണ്ട്.
അതെ സമയം സിനിമയിൽ പ്രേക്ഷകർ നങ്ങേലിയല്ല ജീവിതത്തിൽ കയാദു ലോഹർ. ഇപ്പോഴിതാ കയാദുവിന്റെ ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടിലെ സ്റ്റൈലൻ ചിത്രങ്ങളാണ് ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവരാഗിന്റെ പൊളി ഔട്ട് ഫിറ്റിലുള്ള കയാദുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് പ്ലാൻ ബി ആക്ഷൻസിന്റെ ജിബിൻ ആർട്ടിസ്റ്റാണ്.