November 29, 2023

‘കറുപ്പ് സാരിയിൽ പുതിയ മേക്കോവറിൽ ആരാധക ഹൃദയം കീഴടക്കി പാർവതി തിരുവോത്ത്..’ – ഫോട്ടോസ്‌ വൈറൽ

മലയാള സിനിമയിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്ക് ഓരോ ദിനവും വളർന്ന് വന്നുകൊണ്ടിരിക്കുന്ന ഒരു അഭിനയത്രിയാണ് നടി പാർവതി തിരുവോത്ത്. ഒരു ടെലിവിഷൻ അവതാരകയായി തുടങ്ങി സിനിമയിൽ ചെറിയ വേഷത്തിലൂടെ ആരംഭിച്ച് നായികയായി മാറി, സൂപ്പർസ്റ്റാറുകൾ ഇല്ലാതെ തന്നെ സിനിമ വിജയിപ്പിക്കാൻ കഴിയുന്ന ഒരു താരമായി പാർവതി തിരുവോത്ത് ഇന്ന് മാറിക്കഴിഞ്ഞു.

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി അഭിനയത്തിലേക്ക് വരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രമാണ് പാർവതിയെ പ്രേക്ഷകർക്ക് സുപരിചിതയാക്കി കൊടുത്ത ചിത്രം പിന്നീട് വിനോദയാത്ര, ഫ്ലാഷ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച പാർവതിയുടെ പിന്നീടുള്ള വർഷങ്ങൾ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. പക്ഷേ അതിശക്തമായി തന്നെ തിരിച്ചുവന്നു പാർവതി.

ബാംഗ്ലൂർ ഡേയ്സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, വർത്തമാനം, ആണും പെണ്ണും, ആർക്കറിയാം തുടങ്ങിയ നിരവധി സിനിമകളിൽ പാർവതി നായികയായി അഭിനയിച്ചു. ഡബ്ലു.സി.സി പോലെയുള്ള സംഘടന തുടങ്ങാൻ മുന്നിൽ നിന്നയൊരാളാണ് പാർവതി. അതിന്റെ പേരിൽ സിനിമയിൽ നിന്ന് അവസരങ്ങൾ താരത്തിന് കുറയുന്നുവെന്ന് അഭിപ്രായമുള്ളവരുണ്ട്.

ഇപ്പോഴിതാ ആമസോൺ പ്രൈം വീഡിയോയുടെ ഇവന്റ് പരിപാടിയിൽ എത്തിയപ്പോഴുള്ള പാർവതിയുടെ ഫോട്ടോസാണ് വൈറലാവുന്നത്. കറുപ്പ് സാരി ധരിച്ച് പുതിയ ലുക്കിലാണ് പാർവതി എത്തിയത്. പാർവതി അഭിനയിക്കുന്ന ദൂത എന്ന ഹൊറർ സീരിസിന്റെ ലോഞ്ച് ഉൾപ്പടെ ഒരുപാട് പുതിയ സീരീസുകളുടെയും സിനിമകളുടെ അന്നൗൺസ്മെന്റും ആമസോൺ പ്രൈം നടത്തിയിരുന്നു. നാഗ ചൈതന്യയും പാർവതി അഭിനയിക്കുന്ന സീരിസിലുണ്ട്.

View this post on Instagram

A post shared by amazon prime video IN (@primevideoin)