മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു വിനായകൻ. 25 വർഷത്തിൽ അധികം സിനിമയിൽ അഭിനയിക്കുന്ന വിനായകന്റെ ഏറ്റവും പുതിയ ചിത്രമായ ഒരുത്തി ഈ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഈ കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ വിനായകൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
പലരും പരസ്യമായി വിനായകനെതിരെ പ്രതികരിച്ചിരുന്നു. വിനായകനൊപ്പമുണ്ടായിരുന്നു സിനിമയിലെ നായികയായ നവ്യാ നായരും സംവിധായകൻ വി.കെ.പ്രകാശും വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. മീ ടുവിനെ കുറിച്ചും സ്ത്രീകളെ കുറിച്ചും വളരെ മോശം ചിന്താഗതിയാണ് താരത്തിന് ഉണ്ടായിരുന്നത്. പലരും താരത്തിന് എതിരെ പ്രതികരിച്ചിരുന്നെങ്കിലും സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂ.സി.സിയിലെ അംഗങ്ങൾ പ്രതികരിച്ചിരുന്നില്ല.
ഡബ്ല്യൂ.സി.സി അംഗമായ പാർവതിയാകട്ടെ ഒറ്റവാക്കിലാണ് ഇതിനെതിരെ പ്രതികരിച്ചത്. അതും ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിൽ ‘നാണക്കേട്’ എന്ന് വിനായകന്റെ പ്രസ് മീറ്റിലെ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. പാർവതിയെ അതിന് ശേഷം ഒരു യുവാവ് നിങ്ങളുടെ സംഘടന എന്താണ് ഒന്നും പ്രതികരിക്കാത്തത് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു സ്റ്റോറിയിൽ മെൻഷൻ ചെയ്തിരുന്നു. ഇത് താരം കാണുകയും ചെയ്തു.
ആ സ്റ്റോറിക്ക് രൂക്ഷമായ ഭാഷയിൽ തന്നെയായിരുന്നു പാർവതി പ്രതികരിച്ചത്. “ഓ, എന്റെ പ്രതികരണം നിങ്ങളെ സന്തോഷിപ്പിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾ പറയുന്ന “ആ സംഘടന” ?? എല്ലാ പുരുഷൻമാരുടെയും മോശം പെരുമാറ്റത്തിനെയും വൃത്തിയാക്കുകയോ അടിസ്ഥാന മര്യാദയെക്കുറിച്ച് അവർക്ക് ട്യൂഷൻ ക്ലാസുകൾ നൽകുകയോ അല്ല ഞങ്ങളുടെ ജോലി. ആരാണ് സംസാരിക്കേണ്ടതെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾ ടാഗ് ചെയ്യാത്തവർ!
നിശ്ശബ്ദരായ നിങ്ങളുടെ സൂപ്പർതാരങ്ങൾ, അത് അവർക്ക് നന്നായി ചേരും. തീരുമാനങ്ങളെടുക്കുന്ന വ്യവസായത്തിലെ പുരുഷന്മാർ. മാധ്യമ പ്രവർത്തകർക്ക് ഈ മ്ലേച്ഛമായ പെരുമാറ്റം അവരെ വല്ലാതെ ഇക്കിളിപ്പെടുത്തി. ഒരു കമ്മ്യൂണിറ്റി എന്ന നിലയിൽ, പുരുഷന്മാർക്ക് അവരുടെ സ്വന്തം ഉത്തരവാദിത്തം സൂക്ഷിക്കാൻ ഒരുപാട് ദൂരം പോകാനുണ്ട്. ദുരുപയോഗം ചെയ്യപ്പെടുന്ന സ്ത്രീകളെ നിങ്ങളുടെ വൃത്തികേടും വൃത്തിയാക്കാൻ ഉത്തരവാദികളാക്കാൻ നിങ്ങൾ ധൈര്യപ്പെടുന്നില്ലേ! എന്താണ് നിങ്ങളുടെ കുഴപ്പം?, പാർവതി പ്രതികരിച്ചു.