ചാനലുകളിൽ അവതാരകയായി തുടങ്ങിയ പിന്നീട് സിനിമയിലും സീരിയലുകളിലും അഭിനയിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി പാർവതി ആർ കൃഷ്ണ. ഏൻജൽസ് എന്ന ഇന്ദ്രജിത്ത് നായകനായ സിനിമയിലാണ് പാർവതി ആദ്യമായി അഭിനയിക്കുന്നത്. ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്ത ഈശ്വരൻ സാക്ഷിയായി എന്ന സീരിയലൂടെയാണ് പാർവതി കൂടുതൽ പ്രിയങ്കരിയായി മാറിയത്.
സംസ്ഥാന ടെലിവിഷൻ അവാർഡിൽ നിരവധി പുരസ്കാരങ്ങൾ വാങ്ങിയിട്ടുള്ള സീരിയൽ കൂടിയായിരുന്നു ഈശ്വരൻ സാക്ഷിയായി. അതിന് ശേഷം അതെ ചാനലിൽ രാത്രി മഴ പരമ്പരയിലും പാർവതി അഭിനയിച്ചു. അതിൽ കുറച്ചുകൂടി പ്രാധാന്യം നിറഞ്ഞ റോളിലാണ് പാർവതി അഭിനയിച്ചത്. നിരഞ്ജന എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവച്ച പാർവതിക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു.
അമ്മമാനസം എന്ന പരമ്പരയിലും പാർവതി അഭിനയിച്ചിട്ടുണ്ട്. ഹൃദയരാഗം, കുട്ടികലവറ തുടങ്ങിയ ഷോകളിൽ അവതാരകയായും പാർവതി തിളങ്ങിയിരുന്നു. ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ പാർവതി അഭിനയിച്ചിരുന്നു. ഡോക്ടർ ഷെർമിൻ അൻവർ എന്ന കഥാപാത്രമായിട്ടാണ് പാർവതി അഭിനയിച്ചത്. വിവാഹിതയായ പാർവതി ഒരു യൂട്യൂബർ കൂടിയാണ്.
കറുപ്പ് സാരി ധരിച്ച് പാർവതി ചെയ്ത ഒരു കിടിലം മേക്കോവർ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. മാത്യൂസ് വെഡിങ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷാനയുടെ അറേ ഓഫ് ഷെഡിസിന്റെ ഔട്ട് ഫിറ്റാണ് പാർവതി ധരിച്ചിരിക്കുന്നത്. സാരിയിൽ ഹോട്ടായിട്ടുണ്ടെന്ന് ആരാധകരും അഭിപ്രായപ്പെട്ടു. പ്രസവ ശേഷം കൂടിയ ശരീരഭാരം കുറച്ച് പഴയ ലുക്കിൽ എത്തിയ കാര്യം പാർവതി പങ്കുവച്ചിരുന്നു.