കെ.കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി പാർവതി കൃഷ്ണ. ടെലിവിഷൻ ചാനലുകളിൽ അവതാരകയായി തിളങ്ങിയ ശേഷമാണ് പാർവതി അഭിനയത്തിലേക്ക് തിരിയുന്നത്. ഈശ്വരൻ സാക്ഷിയായി, രാത്രിമഴ എന്നീ സീരിയലുകളിലൂടെയാണ് പാർവതി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്.
പത്തനംതിട്ട സ്വദേശിനിയായ പാർവതി 2017-ൽ വിവാഹിതയാവുകയും ചെയ്തിരുന്നു. ഗായകനും സംഗീത സംവിധായകനുമായ ബാലഗോപാലാണ് താരത്തിന്റെ ഭർത്താവ്. ഒരു മകനും ദമ്പതികൾക്കുണ്ട്. കുഞ്ഞ് ജനിച്ച ശേഷം വീണ്ടും ടെലിവിഷൻ രംഗത്തേക്ക് സജീവമായ പാർവതി മാലിക്ക് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്ന താരം മഴവിൽ മനോരമയിലെ കിടിലം എന്ന പ്രോഗ്രാമിന്റെ അവതാരക കൂടിയാണ്. ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ പാർവതി ധാരാളം വീഡിയോസും ചെയ്യാറുണ്ട്. ഇത് കൂടാതെ റീൽസും ഫോട്ടോഷൂട്ടുമായി തിളങ്ങി നിൽക്കുന്ന പാർവതി കിടിലം ഷോയിൽ അവതാരകയായി എത്തുമ്പോഴുള്ള ഔട്ട് ഫിറ്റിലെ ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ ചുവപ്പ് ഗൗണിൽ തിളങ്ങിയ ഔട്ട്.ഫിറ്റിലെ ഒരു ഫോട്ടോ ഷൂട്ട് താരം ചെയ്തിരിക്കുകയാണ്. ഡോക്ടർ സൽവ അർഷാദാണ് കോസ്റ്റിയൂം ഡിസൈൻ ചെയ്തത്. ഉണ്ണി ഹരിദാസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ബിജു ജനാർദ്ദനനാണ് മേക്കപ്പ് ചെയ്തത്. ഡൊമിനിക് ആണ് സ്റ്റൈലിംഗ് ചെയ്തത്. ഹോട്ട് ലുക്ക് എന്നാണ് ആരാധകർ പാർവതിയുടെ ഫോട്ടോസിന് കമന്റ് ഇട്ടത്.