വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരമാണ് അനിഖ സുരേന്ദ്രൻ. ജയറാം, മംത മോഹൻദാസ് പ്രധാന വേഷത്തിൽ എത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് തുടക്കം കുറിച്ച താരമാണ് അനിഖ. പിന്നീട് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ച അനിഖ മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും ചെയ്തു.
അനിഖ പ്രധാന വേഷത്തിൽ എത്തിയ ബുട്ട ബൊമ്മ എന്ന തെലുങ്ക് സിനിമ ഈ കഴിഞ്ഞ ദിവസമാണ് അവിടെ റിലീസ് ചെയ്തത്. മലയാള ചിത്രമായ കപ്പേളയുടെ റീമേക്കാണ് അത്. അതിൽ അന്ന ബെൻ ചെയ്ത റോളിലാണ് അനിഖ അവിടെ അഭിനയിക്കുന്നത്. അതേസമയം അനിഖയുടെ രണ്ട് മലയാള സിനിമകളും പുറത്തിറങ്ങാനുണ്ട്. അതിൽ ഓ മൈ ഡാർലിംഗ് സിനിമ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ്.
അനിഖയും ജോ ആൻഡ് ജോയിലൂടെ ശ്രദ്ധനേടിയ മെൽവിൻ ജി ബാബുവും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ടീസർ ഈ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. അനിഖയുടെയും മെൽവിന്റെയും കഥാപാത്രങ്ങൾ കൊറിയൻ നിർമിത അൽക്കോ.ഹോളിക് ബ്രാൻഡായ സോജോ കുടിക്കുന്ന ഒരു രംഗമാണ് ടീസറായി കാണിച്ചിരിക്കുന്നത്. മുകേഷിനെയും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്.
ട്രെയിലറിന് താഴെ രൂക്ഷമായ വിമർശനമാണ് വന്നിരിക്കുന്നത്. കുട്ടികളിൽ മദ്യപാ.നത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ ഈ ചെയ്യുന്നത് എന്ത് സന്ദേശമാണ് ഇത് നൽകുന്നതെന്ന് ഒരു കൂട്ടർ ചോദിക്കുന്നു. ഇത് ഒമർ ലുലു ചെയ്തിരുന്നേൽ സിനിമ ബാൻ ചെയ്തിരുന്നേനെ എന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്. ആൽഫ്രെഡ് ഡി സാമുവലാണ് ചിത്രത്തിന്റെ സംവിധായകൻ. ജിനേഷ് കെ ജോയാണ് തിരക്കഥ.