മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി നൈല ഉഷ. ആദ്യ സിനിമ അധികം ശ്രദ്ധനേടിയില്ലെങ്കിലും തൊട്ടടുത്ത ചിത്രത്തിലൂടെ നൈല മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ജയസൂര്യയുടെ നായികയായി ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിലാണ് അതിന് ശേഷം നൈല അഭിനയിച്ചത്. സിനിമ തിയേറ്ററിൽ ഹിറ്റാവുകയും ചെയ്തു.
അതോടുകൂടി നൈലയ്ക്ക് കൂടുതൽ അവസരങ്ങൾ സിനിമയിൽ നിന്ന് ലഭിച്ചു. വിവാഹിതയായ ശേഷം സിനിമയിലേക്ക് എത്തിയ ഒരാളാണ് നൈല. 2004-ൽ ദുബൈയിലേക്ക് മാറിയ നൈല അവിടെ ഹിറ്റ് 96.7 എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്തു വരികയായിരുന്നു. 2007-ലായിരുന്നു താരത്തിന്റെ വിവാഹം. അതും കഴിഞ്ഞ് 6 വർഷങ്ങൾക്ക് ഇപ്പുറമാണ് നൈല സിനിമയിൽ അഭിനയിക്കുന്നത്.
ആർണവ് എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. പത്തേമാരി, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ സിനിമകളിൽ നൈല അഭിനയിച്ചിട്ടുണ്ട്. ഇതിൽ പൊറിഞ്ചു മറിയം ജോസിലെ ആലപ്പാട്ട് മറിയം എന്ന കഥാപാത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച പാപ്പനാണ് നൈലയുടെ അവസാനമായി ഇറങ്ങിയ ചിത്രം.
View this post on Instagram
നാല്പതുകാരിയായി നൈലയെ ഇപ്പോൾ കണ്ടാലും 25 കാരിയുടെ ലുക്കാണ്. ഫിറ്റ്‌നെസ് ഏറെ ശ്രദ്ധിക്കുന്ന ഒരാളാണ് നൈല എന്നത് വ്യക്തമാണ്. ഇപ്പോഴിതാ നൈല ജിമ്മിൽ ഹെവി വർക്ക് ഔട്ടുകൾ ചെയ്യുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മമ്മൂക്കയെ പോലെ ഓരോ വർഷം കഴിയും തോറും ഗ്ലാമറായി വരികയാണല്ലോ എന്നാണ് ആരാധകർ അഭിപ്രായം പങ്കുവെക്കുന്നത്.