ദുബായ് എഫ്.എം റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്ത ശേഷം അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നൈല ഉഷ. പൊതുവെ മലയാളത്തിൽ വിവാഹിതയായ ശേഷം അഭിനയ രംഗത്തേക്ക് സജീവമായവർ വളരെ കുറവാണ്. അങ്ങനെ സജീവമായാൽ തന്നെ അവർ നായികാ പ്രാധാന്യമുള്ള വേഷം ചെയ്യുന്നതും കുറവാണെന്ന് പറയേണ്ടി വരും. നൈലയുടെ കാര്യത്തിൽ പക്ഷേ ഇതെല്ലാം നേരെ തിരിച്ചാണ്.
വിവാഹം കഴിഞ്ഞ് ആറ് വർഷങ്ങൾക്ക് ശേഷമാണ് നൈല ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അതും മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടായിരുന്നു നൈലയുടെ രംഗ പ്രവേശം. നൈല മലയാളികൾക്ക് കൂടുതൽ സുപരിചിതയാകുന്നത് പക്ഷേ ജയസൂര്യ ചിത്രമായ പുണ്യാളൻ അഗർബത്തീസിൽ നായികയായ ശേഷമാണ്. അത് കഴിഞ്ഞ് ഗ്യാങ്സ്റ്റർ, ഫയർമാൻ തുടങ്ങിയ മമ്മൂട്ടി സിനിമകളിൽ നൈല അഭിനയിച്ചു.
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ്, പ്രിയൻ ഓട്ടത്തിലാണ് തുടങ്ങിയ ചിത്രങ്ങളിൽ നൈല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സുരേഷ് ഗോപിയുടെ ഈ അടുത്തിടെ ഇറങ്ങിയ പാപ്പനിലും നൈല അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ രംഗത്ത് അവതാരകയായും തിളങ്ങിയിട്ടുള്ള നൈല ഇപ്പോഴും ദുബൈയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുണ്ട്.
ധാരാളം അവാർഡുകളും നൈലയെ തേടിയെത്തിയിട്ടുണ്ട്. നൈല അഭിനയത്തോടൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമായി നിൽക്കാറുണ്ട്. സവന്ന ക്രീയേഷന്സിന്റെ ഡിസൈനിംഗിലുള്ള ഗൗണിൽ അതിസുന്ദരിയായി തിളങ്ങിയ ഒരു ഫോട്ടോഷൂട്ട് നൈല പങ്കുവച്ചിട്ടുണ്ട്. ബിക്കി ബോസാണ് ഫോട്ടോസ് എടുത്തത്. കണ്ണെടുക്കാൻ തോന്നുന്നില്ലെന്നാണ് നടി അപർണ ദാസ് ചിത്രത്തിന് താഴെ നൽകിയ കമന്റ്.