February 27, 2024

‘മക്കൾക്ക് ഒപ്പം നിത്യ ദാസിന്റെ മണാലി ട്രിപ്പ്, കൊച്ചുകുട്ടിയെ പോലെ മഞ്ഞിൽ കളിച്ച് താരം..’ – വീഡിയോ വൈറൽ

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് നടി നിത്യദാസ്. ഇന്നും പറക്കും തളികയിലെ ബസന്തി എന്ന് കഥാപാത്രത്തിലാണ് നിത്യ അറിയപ്പെടുന്നത് തന്നെ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നിത്യ ഇടയ്ക്കിടെ സീരിയലുകളിൽ അഭിനയിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിത്യയുടേയും മകളുടെയും വീഡിയോസ് മിക്കപ്പോഴും വൈറലാവാറുണ്ട്.

സ്റ്റാർ മാജിക് എന്ന സെലിബ്രിറ്റി ഗെയിം ഷോയിൽ അമ്മയും മകളും ഒരുമിച്ച് പങ്കെടുത്ത ശേഷം അമ്മയെ പോലെ തന്നെ മകൾക്കും ആരാധകരെ ലഭിച്ചു. നൈന ജംവാൽ എന്നാണ് മകളുടെ പേര്. മകൾക്ക് ഒപ്പമുള്ള റീൽസ് വീഡിയോസാണ് മിക്കപ്പോഴും ശ്രദ്ധനേടിയിട്ടുളളത്. ശരിക്കും നിത്യയെ പോലെ തന്നെയാണ് മകൾ നൈനയും കാണാൻ. അച്ഛൻെറ പൂച്ചകണ്ണ് മാത്രമാണ് ആകെയുള്ള വ്യത്യാസം.

അതുപോലെ തന്നെ നിത്യയെ കണ്ടാലും ഇത്രയും വലിയ മകളുള്ള ഒരാളാണെന്ന് കണ്ടാൽ പറയുകയുമില്ല. പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടാണ് നിത്യയെ ഇപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ വീഡിയോ വരുമ്പോൾ ചേച്ചിയും അനിയത്തിയും പോലെയുണ്ടെന്നുള്ള ആരാധകരുടെ കമന്റുകൾക്കും കുറവുകൾ ഉണ്ടാവാറില്ല. ഇപ്പോഴിതാ മകൾക്ക് ഒപ്പം മണാലിയിൽ ട്രിപ്പ് പോയിരിക്കുകയാണ് നിത്യ.

മണാലിയിൽ നിന്നുള്ള നിത്യയുടെയും മകൾ നൈനയുടെയും വീഡിയോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിയെ പോലെ മഞ്ഞിൽ കളിക്കുന്ന നിത്യയെ വിഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും. 15 വർഷങ്ങൾക്ക് ശേഷം നിത്യ വീണ്ടും സിനിമയിൽ അഭിനയിക്കാൻ പോകുന്നതിന്റെ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഈ യാത്രയുടെ വീഡിയോസും വരുന്നത്.