ദിലീപ് നായകനായ ഈ പറക്കും തളിക എന്ന സിനിമ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു സിനിമയാണ്. പുതുമുഖമായി എത്തിയ നടി നിത്യദാസാണ് അതിൽ നായികയായി അഭിനയിച്ചത്. പറക്കും തളികയിലെ ബാസന്തി എന്ന കഥാപാത്രം അതിമനോഹരമായിട്ട് അവതരിപ്പിച്ച് നിത്യദാസ് മലയാളികൾക്ക് പ്രിയങ്കരിയായി. സിനിമ ഇറങ്ങി 22 വർഷം കഴിഞ്ഞെങ്കിലും നിത്യയെ ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്.
ആദ്യ സിനിമയ്ക്ക് വേറെ നിരവധി നായികാ വേഷങ്ങൾ നിത്യദാസ് ചെയ്തിട്ടുണ്ട്. എങ്കിലും പറക്കും തളിക കഴിഞ്ഞാൽ മോഹൻലാലിൻറെ അനിയത്തി റോളുകളിൽ അഭിനയിച്ച ബാലേട്ടനിലെ വേഷമാണ് മലയാളികൾക്ക് ഏറെ ഇഷ്ടം. നരിമാൻ, കണ്മഷി, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, കഥാവശേഷൻ തുടങ്ങിയ മലയാള സിനിമകളിൽ നിത്യദാസ് അഭിനയിച്ചിട്ടുണ്ട്. 2009-ലായിരുന്നു നിത്യദാസ് വിവാഹിതയാകുന്നത്.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നു. രണ്ട് മക്കളാണ് താരത്തിനുള്ളത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി നിൽക്കുന്ന ഒരാളാണ് നിത്യദാസ്. ഇപ്പോഴിതാ വിഷു ദിനത്തിൽ ആരാധകർക്ക് ആശംസകൾ നേർന്ന് ട്രഡീഷണൽ ലുക്കിലുള്ള കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോസ് നിത്യ പങ്കുവച്ചിരിക്കുകയാണ്. മകൾ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും നിത്യദാസ് പങ്കുവച്ചിട്ടുണ്ടായിരുന്നു.
നിത്യയെ പോലെ തന്നെ മകളും ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇരുവരും ഒരുമിച്ച് ഡാൻസ് റീലുകളും അതുപോലെ സ്റ്റാർ മാജിക് പോലെയുള്ള ഷോകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടാൽ നിത്യയും അനിയത്തിയും ആണെന്ന് പലപ്പോഴും തോന്നാറുള്ളൂ. നിത്യ വളരെ ചെറുപ്പമായിട്ടാണ് ഇപ്പോഴും ചിത്രങ്ങളിലുള്ളത്. നിത്യയ്ക്ക് തിരിച്ച് ആരാധകരും വിഷു ആശംസിച്ച് കമന്റ് ഇട്ടിട്ടുണ്ട്.