മിമിക്രി കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ നിർമൽ പാലാഴി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായ നിർമൽ കോഴിക്കോട് സ്വദേശിയാണ്. കോഴിക്കോട് സ്ലാങിലൂടെയാണ് നിർമൽ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കുന്നത്. കുട്ടീം കോലും എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്.
ഹാസ്യ റോളുകളിൽ തന്നെയാണ് സിനിമയിലും നിർമൽ കൂടുതലായി അഭിനയിച്ചിട്ടുള്ളത്. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തൻപണം എന്ന സിനിമയിലൂടെയാണ് നിർമൽ മലയാളി സിനിമ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറുന്നത്. സൺഡേ ഹോളിഡേ, ഫുക്രി, ഒരായിരം കിനാക്കൾ, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ക്യാപ്റ്റൻ, കക്ഷി അമ്മിണിപ്പിള്ള, മേരാ നാം ഷാജി, വെള്ളം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഈ വർഷം പുറത്തിറങ്ങിയ ഡിയർ വാപ്പി, സുലൈഖ മൻസിൽ, ഈ അടുത്തിടെ ഇറങ്ങിയ ‘നദികളിൽ സുന്ദരി യമുന’ തുടങ്ങിയ സിനിമകളിലും നിർമൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിവാഹിതനായ നിർമലിന് രണ്ട് മക്കളുമുണ്ട്. അഞ്ജു എന്നാണ് ഭാര്യയുടെ. 2010 സെപ്തംബർ 27-നായിരുന്നു നിർമലിന്റെ വിവാഹം നടന്നത്. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.
വിവാഹ വാർഷിക ദിനത്തിൽ ഒരു കുറിപ്പുമായി നിർമൽ എത്തിയിരിക്കുകയാണ്. “ഇതാ ഇയാൾ ഉണ്ടല്ലോ.. ഇയാള് കൂടെ കൂടിയിട്ട് പയിമൂന്ന് കൊല്ലായി.. ആരും പറയാത്ത ഒരു കാര്യം പറയട്ടെ.. ഇപ്പൊ മനസ്സിൽ തോന്നിയതാ.. “ഇണങ്ങിയും പിണങ്ങിയും 13 വർഷം”, ഫ്രഷ് ഫ്രാഷേ..”, നിർമൽ ഭാര്യ അഞ്ജുവിനൊപ്പമുള്ള ഒരു ചിത്രത്തോടൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.