രഞ്ജിത്ത് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ലോഹം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി നിരഞ്ജന അനൂപ്. മോഹൻലാലും ആൻഡ്രിയ ജെർമിയയും പ്രധാന റോളുകളിൽ അഭിനയിച്ച സിനിമയിൽ നിരഞ്ജന ഒരു കുട്ടിതാരമായിട്ടാണ് അഭിനയിച്ചത്. നിരഞ്ജനയെ സിനിമയിൽ ആദ്യമായി കാണിക്കുന്ന രംഗം തന്നെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നാണ്.
ആ സിനിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ തന്നെ ‘പുത്തൻപണത്തിൽ വളരെ പ്രധാനപ്പെട്ട ഒരു റോളിൽ നിരഞ്ജന അഭിനയിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ ശേഷമാണ് നിരഞ്ജനയ്ക്ക് നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവർ അഭിനയിച്ച ‘ഗൂഢാലോചന എന്ന സിനിമയിലാണ് നിരഞ്ജന ആദ്യമായി നായികയായി അഭിനയിച്ചത്.
സംവിധായകന്റെ രഞ്ജിത്തിന്റെ അടുത്ത ബന്ധു കൂടിയാണ് നിരഞ്ജന. ആദ്യ സിനിമയിലെ റോൾ രഞ്ജിത്തിനോട് ചോദിച്ച് വാങ്ങിയതാണെന്ന് അഭിമുഖത്തിൽ നിരഞ്ജന വെളിപ്പെടുത്തിയിട്ടുമുണ്ട്. സൈറ ഭാനു, ഇര, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിൽ നിരഞ്ജന അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തന്നെ നല്ലയൊരു നർത്തകി കൂടിയാണ് നിരഞ്ജന.
ക്ലാസിക്കൽ ഡാൻസ് കുട്ടികാലം മുതൽ പഠിക്കുന്ന നിരഞ്ജന പലപ്പോഴും ഡാൻസ് ചെയ്ത വീഡിയോസ് പോസ്റ്റ് ചെയ്യാറുമുണ്ട്. എന്നാൽ ഇപ്പോഴിതാ നിരഞ്ജനയുടെ ഒരു രസകരമായ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “ഒരു മാങ്ങ പോലും ബാക്കി വച്ചില്ല എന്റെ പിള്ളേര്..” എന്ന ക്യാപ്ഷനോടെ ഒരു മാവിന്റെ ചുവട്ടിൽ ഷോർട്സും ഷർട്ടും ധരിച്ചിരിക്കുന്ന ചിത്രങ്ങൾ നിരഞ്ജന പോസ്റ്റ് ചെയ്യുകയുണ്ടായി.