രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് നടി നിരഞ്ജന അനൂപ്. കുട്ടിത്തമുള്ള ഒരു കഥാപാത്രത്തെയാണ് നിരഞ്ജന അവതരിപ്പിച്ചത്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ നിരഞ്ജന വളരെ പെട്ടന്ന് തന്നെ നായികയായി മാറുകയും ചെയ്തു. ഗൂഢാലോചന എന്ന സിനിമയിലാണ് നിരഞ്ജന ആദ്യമായി നായികയായി അഭിനയിക്കുന്നത്.
പുത്തൻ പണം, സൈറ ഭാനു, ഇര, ബി.ടെക്, ചതുർമുഖം തുടങ്ങിയ സിനിമകളിൽ നിരഞ്ജന ഇതുവരെ അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി എന്നത് പോലെ തന്നെ നല്ലയൊരു നർത്തകി കൂടിയാണ് നിരഞ്ജന. കുട്ടികാലം മുതൽ ഭാരതനാട്ട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത കലാരൂപങ്ങൾ നിരഞ്ജന പഠിക്കുന്നുണ്ട്. അഭിനയിക്കണമെന്നുള്ള മോഹം കൊണ്ട് ആദ്യ സിനിമയിലെ കഥാപാത്രം ബന്ധുവായ രഞ്ജിത്തിന്റെ അടുത്ത് നിന്നും ചോദിച്ചു വാങ്ങിയതാണ് നിരഞ്ജന.
ഈ കാര്യം നിരഞ്ജന ചില അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരഞ്ജന ഡാൻസ് ചെയ്യുന്ന വീഡിയോസ് പങ്കുവെക്കാറുണ്ട്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോസും നിരഞ്ജന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ടിനെക്കാൾ അത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്ന ഒരാളാണ് നിരഞ്ജന. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
ക്യൂട്ട് ലുക്കിൽ മുണ്ടുടുത്ത് സൂര്യ ശോഭയിൽ തിളങ്ങി നിൽക്കുന്ന നിരഞ്ജനയെ ചിത്രങ്ങളിൽ കാണാൻ സാധിക്കും. മുണ്ടുടുത്തുള്ള ഫോട്ടോ നിരഞ്ജന ആദ്യമായിട്ടാണ്. വെയിൽ മുഖത്ത് അടിക്കുന്നത് കണ്ടിട്ട് ഒരു ആരാധകൻ താരത്തിന്റെ ഗ്ലാമറസ് പോകും, മാറി ഇരിക്കാൻ കമന്റ് ഇട്ടിട്ടുണ്ട്. കിംഗ് ഫിഷ്, ബെർമുഡ, ദി സീക്രെട്ട് ഓഫ് വുമൺ എന്നിവയാണ് നിരഞ്ജനയുടെ അടുത്ത സിനിമകൾ.