ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് നടി നിരഞ്ജന അനൂപ്. പതിനാറാം വയസ്സിൽ തന്റെ അടുത്ത ബന്ധുകൂടിയായ സംവിധായകൻ രഞ്ജിത്തിന്റെ സിനിമയായ ലോഹത്തിലൂടെയാണ് നിരഞ്ജന അനൂപ് സിനിമയിലേക്ക് എത്തുന്നത്. ഒരു ബാലതാരത്തിന് തുല്യമായ റോളിലായിരുന്നു നിരഞ്ജന ആ സിനിമയിൽ അഭിനയിച്ചത്.
മോഹൻലാൽ നായകനായ ആ സിനിമയിൽ നിരഞ്ജനയുടെ കുട്ടിത്തം നിറഞ്ഞ പ്രകടനം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് സിനിമയിൽ നായികയായി അരങ്ങേറിയ നിരഞ്ജന ഏത് തരത്തിലെ റോളിലും അഭിനയിക്കാനുളള കഴിവുണ്ടെന്ന് തെളിയിച്ചു. നായികയായും സഹനടിയുമൊക്കെ നിരഞ്ജന ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്തരൂപങ്ങൾ കുട്ടികാലം മുതൽ പഠിക്കുന്ന നിരഞ്ജന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അതിന്റെ വീഡിയോസ് പങ്കുവച്ചിട്ടുമുണ്ട്. വളരെ ക്യൂട്ട് ആയിട്ടുള്ള മുഖത്തിന് ഉടമയായ നിരഞ്ജനയുടെ ഫോട്ടോഷൂട്ടുകളും അത്തരത്തിൽ തന്നെയാണ് എടുക്കാറുള്ളത്. ഇപ്പോഴിതാ പാകിസ്താനി ഡ്രെസ്സിൽ ഒരു കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നിരഞ്ജന.
ഒരു പാകിസ്താനി പെൺകുട്ടിയെ പോലെയുണ്ടെന്ന് തന്നെയാണ് ചിത്രങ്ങൾ കണ്ടിട്ട് ആരാധകരും പറയുന്നത്. അലൻ ജോസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫെമി ആന്റണിയുടെ മേക്കപ്പിൽ ബിസ്ലൂമസ് പാകിസ്താനി സ്യുട്ട് ഡ്രെസ്സിലാണ് നിരഞ്ജന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. നിരഞ്ജന അഭിനയിക്കുന്ന അഞ്ചിലേറെ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.