‘എന്നെപോലെ വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ! ചിത്രങ്ങളുമായി നടി നിരഞ്ജന അനൂപ്..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ എന്നും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. തങ്ങൾ ചെയ്യാൻ ഇഷ്ടമുള്ള കാര്യം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുമ്പോൾ അത് നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്. ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് നിരഞ്ജന അനൂപ്. അതിന്റെ സംവിധായകനായ രഞ്ജിത്തിന്റെ ബന്ധുവായിരുന്നു നിരഞ്ജന.

പക്ഷേ മികച്ച പ്രകടനമാണ് നിരഞ്ജന അതിൽ കാഴ്ചവച്ചിരുന്നത്. നിരഞ്ജന സോഷ്യൽ മീഡിയയിൽ വെറൈറ്റി പോസ്റ്റുകളും ഫോട്ടോ ഷൂട്ടുകളും നടത്തി അത് പങ്കുവെക്കുന്ന ഒരാളാണ്. കഴിഞ്ഞ ആഴ്ച നിരഞ്ജന റെയിൽവേ ട്രാക്കിൽ ഇരുന്ന് ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അതിന് ശേഷം പറമ്പിൽ ആയിരുന്നു നിരഞ്ജനയുടെ ഷൂട്ട്. ഈ തവണ മറ്റൊരു വെറൈറ്റിയുമായി വന്നിരിക്കുകയാണ് നിരഞ്ജന.

റോഡിൽ നിന്ന് വായിനോക്കുന്ന നിരഞ്ജനയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “വായിനോട്ടം ഇഷ്ടമുള്ളവരുണ്ടോ? വല്ലപ്പോഴും..”, എന്ന് കുറിച്ചുകൊണ്ടാണ് നിരഞ്ജന ഫോട്ടോസ് പോസ്റ്റ് ചെയ്തത്. നിരഞ്ജനയുടെ ചിത്രങ്ങൾ എപ്പോഴും എടുക്കാറുള്ള പ്രണവ് രാജാണ് ഇതും എടുത്തിരിക്കുന്നത്. കുട്ടിയും ഞങ്ങളെ പോലെ തന്നെയാണല്ലേ എന്ന് പിന്തുണച്ചുകൊണ്ട് ആരാധകർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

വായിനോക്കുന്നുണ്ട്.. അത് നിരഞ്ജനയെയാണ് എന്നായി ചിലരുടെ മറുപടി. പതിവ് പോലെ ഈ തവണയും ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനൂപ് മേനോന്റെ കിംഗ് ഫിഷ് എന്ന ചിത്രത്തിലാണ് നിരഞ്ജനയുടെ അവസാനമായി ഇറങ്ങിയത്. ഇനി നിരഞ്ജന നായികയായി എത്തുന്ന ‘എങ്കിലും ചന്ദ്രികേ’യാണ് ഇറങ്ങാനുള്ളത്. ഈ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇറങ്ങിയത്.


Posted

in

by