ചുരുങ്ങിയ കാലയളവിൽ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച് ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി നിമിഷ സജയൻ. സ്ത്രീപക്ഷ സിനിമകളിലാണ് നിമിഷ കൂടുതലായി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. സിനിമയിലൂടെ രാഷ്ട്രീയം പറയുന്ന ഒരാൾ മാത്രമല്ല നിമിഷ, തന്റെ ജീവിതത്തിലും വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള ഒരാളാണ് താരം.
പലപ്പോഴും അത് നിമിഷ പൊതുഇടങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെയുള്ള സിനിമകളിൽ അഭിനയിക്കാൻ നിമിഷ കാണിച്ച ധൈര്യം തന്നെ ശ്രദ്ധേയമായ ഒന്നാണ്. കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യുന്ന നിമിഷ, ഇതുവരെ കൂടുതലും സീരിയസ് റോളുകളാണ് അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് ചിലർ നിമിഷ ചിരിക്കാറില്ലെന്ന് പരിഹസിച്ച് കമന്റുകളും ഇടാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഇത്തരം കമന്റുകൾ ഒന്നും തന്നെ നിമിഷയെ ബാധിക്കാറില്ല. അതെ നിമിഷ പോസ്റ്റ് ചെയ്ത പുതിയ സിംപിൾ ലുക്ക് ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. ചുവപ്പ് ചുരിദാറിൽ ഒരു സോഫയിൽ കിടക്കുന്ന ഫോട്ടോസാണ് നിമിഷ പോസ്റ്റ് ചെയ്തിരുന്നത്. മേക്കപ്പ് ഇടാതെ തന്നെ നിമിഷ സുന്ദരി ആണെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. അശ്വനി ഹരിദാസാണ് ചിത്രങ്ങൾ എടുത്തത്.
ക്യൂട്ട് സുന്ദരി എന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ടിട്ട് കമന്റുകൾ ഇട്ടിരിക്കുന്നത്. നിവിൻ പോളിയുടെ നായികയായുള്ള തുറമുഖമാണ് നിമിഷയുടെ അടുത്ത സിനിമ. ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഇത്. ഇതോടൊപ്പം ആദ്യമായി ഹിന്ദി അഭിനയിക്കാൻ ഒരുങ്ങുകയാണ് നിമിഷ. ചേര എന്ന മലയാള സിനിമയും താരത്തിന്റെ അന്നൗൺസ് ചെയ്തിട്ടുണ്ട്.