ദിലേഷ് പോത്തൻ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂടും ഫഹദ് ഫാസിലും അഭിനയിച്ച് സൂപ്പർഹിറ്റായി മാറിയ സിനിമയായിരുന്നു തൊണ്ടിമുതലും ദൃക് സാക്ഷിയും. ഒരു മോഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളായിരുന്നു സിനിമയിൽ കാണിച്ചിരുന്നത്. സുരാജ് അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രത്തിന്റെ ഭാര്യയായ ശ്രീജയുടെ കഴുത്തിൽ കിടന്ന് മാല ഫഹദ് ഫാസിൽ അവതരിപ്പിച്ച പ്രസാദ് എന്ന കഥാപാത്രം ബസിൽ വച്ച് മോഷ്ടിക്കുകയും തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് പോവുകയും ചെയ്യുന്നതാണ് കഥ.
ശ്രീജയായി അഭിനയിച്ചത് പുതുമുഖമായ നിമിഷ സജയനായിരുന്നു. നിമിഷയുടെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സ്വാഭാവികമായ അഭിനയശൈലിയാണ് നിമിഷയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയത്. സിനിമയുടെ വിജയത്തിന് നിമിഷയുടെ മികച്ച പ്രകടനവും കാരണമായി. അതിന് ശേഷം നിമിഷയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു.
ഈട, ഒരു കുപ്രസിദ്ധ പയ്യൻ, നാല്പത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്പ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, മാലിക് തുടങ്ങിയ സിനിമകളിൽ നിമിഷ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇതിൽ ചോലയിലെ അഭിനയത്തിന് നിമിഷയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇന്നലെ വരെ എന്ന സിനിമയാണ് നിമിഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് നിമിഷയുടെ അടുത്ത റിലീസ്.
തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ തുറന്ന് പറഞ്ഞിട്ടുള്ള ഒരാളാണ് നിമിഷ. നിമിഷ സിനിമയിൽ ചെയ്യുന്നത് ഒരേ ടൈപ്പ് കഥാപാത്രങ്ങളാണെന്ന് ചിലർ ആക്ഷേപിക്കുകയും മുഖത്ത് ചിരി വരില്ലെന്ന് ട്രോളുകൾ വരികയുമൊക്കെ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നിമിഷ ഒരു പുഞ്ചിരിയോടെ ഇരിക്കുന്ന പുതിയ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഇത് വിമർശകർക്കുള്ള മറുപടിയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.