‘തോണിയിൽ ക്യൂട്ട് ലുക്കിൽ നടി നിമിഷ സജയൻ, സുന്ദരിയെന്ന് അനു സിത്താര..’ – ഫോട്ടോസ് വൈറലാകുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് മലയാളികൾക്ക് സുപരിചിത്രയായ താരമാണ് നടി നിമിഷ സജയൻ. സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിമിഷ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയും ചെയ്തു. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ നിമിഷ ഭാഗമായി. റിയാലിറ്റി ചിത്രങ്ങളിലാണ് നിമിഷ സജയൻ കൂടുതൽ അഭിനയിച്ചിരിക്കുന്നത്.

സിനിമയ്ക്ക് പുറത്തും നിമിഷ സജയൻ എന്ന വ്യക്തി ശ്രദ്ധനേടിയിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും പറയുന്നതിൽ നിമിഷ ഒട്ടും പിന്നോട്ട് നിന്നിട്ടില്ല. അതിന്റെ പേരിൽ മറ്റ് കക്ഷികൾ നിമിഷയ്ക്ക് എതിരെ വിമർശിച്ചിട്ടുമുണ്ട്. അഭിനയിച്ച മിക്ക സിനിമകളിലെയും പ്രകടനം കൊണ്ട് പ്രേക്ഷകർ കൈനേടി നൽകിയ താരമാണ് നിമിഷ. മുംബൈയിലാണ് നിമിഷ പഠിച്ചു വളർന്നത്.

ഈടെ, ചോല, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, നായാട്ട്, മാലിക്, ഇന്നലെ വരെ, ഒരു തെക്കൻ തല്ല് കേസ്, തുറമുഖം എന്നിവയാണ് നിമിഷ അഭിനയിച്ചതിൽ ശ്രദ്ധനേടിയ സിനിമകൾ. തുറമുഖമാണ് അവസാനം ഇറങ്ങിയത്. ഒരു തവണ കേരള സംസ്ഥാന അവാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓരോ ഹിന്ദി, തമിഴ്, മലയാള സിനിമകൾ നിമിഷയുടെ അന്നൗൺസ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ ചേരയാണ് അടുത്ത സിനിമ.

ഇപ്പോഴിതാ ഒരു തോണിയിൽ ഇരിക്കുന്ന മനോഹരമായ ക്യൂട്ട് ചിത്രങ്ങൾ നിമിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഒരു തനി നാടൻ പെൺകുട്ടിയെ പോലെ ചിത്രങ്ങളിൽ നിമിഷയെ കാണാൻ സാധിക്കുന്നുമുണ്ട്. നിമിഷയുടെ അടുത്ത സുഹൃത്തും നടിയുമായ അനു സിത്താര സുന്ദരി എന്നാണ് ചിത്രങ്ങൾക്ക് താഴെ ഇട്ടിരിക്കുന്ന കമന്റ്. താരത്തിന്റെ സുഹൃത്തുകൾക്ക് മാത്രമേ കമന്റ് ഇടാൻ സാധിക്കുകയുള്ളു.


Posted

in

by