2013-ൽ ഇറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നീരജ്. ആദ്യ സിനിമ അതായിരുന്നെങ്കിലും അതെ വർഷമിറങ്ങിയ മെമ്മറീസ്, ദൃശ്യം എന്നീ സിനിമകളിൽ കഥാപാത്രങ്ങളാണ് നീരജിന്റെ പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത്. ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ സ്റ്റാഫ് ആയിട്ട് അഭിനയിച്ച കൈയടി നേടിയ നീരജിന് പിന്നീട് സിനിമയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഒന്നിന് പിറകെ ഒന്നായി വേഷങ്ങൾ നീരജിന് ലഭിച്ചു. നായകനായും സഹനടനായുമെല്ലാം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് ബോളിവുഡിൽ തരംഗമായ വെബ് സീരീസായ ഫാമിലി മാനിന്റെ ആദ്യ സീസണിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. നീരജ് കരിയറിൽ അതുവരെ ചെയ്തിട്ടില്ലാത്ത തരം ഒരു വേഷമായിരുന്നു അത്. ഒരു റാപ്പർ കൂടിയാണ് നീരജ് മാധവ്.
നീരജ് പാടിയ പല പാട്ടുകളും ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുമുണ്ട്. തിരക്കഥാകൃത്തായും നീരജ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തിയേറ്ററിൽ വമ്പൻ ഹിറ്റായ ആർഡിഎക്സാണ് നീരജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് ഇനി നീരജിന്റെ ഇറങ്ങാനുള്ളത്. 2017-ലായിരുന്നു നീരജ് വിവാഹിതനായത്. കാമുകിയാണ് കല്യാണം കഴിച്ചത്.
ദീപ്തി ജനാർദ്ദനൻ എന്നാണ് നീരജിന്റെ ഭാര്യയുടെ പേര്. ഒരു കുഞ്ഞുമുണ്ട്. ഇപ്പോഴിതാ പത്ത് വർഷം മുമ്പ് വാലൻന്റൈൻ ദിനത്തിൽ നീരജ് തനിക്ക് വേണ്ടി കൊണ്ടുവന്ന ഒരു കേക്ക് പിടിച്ച് നീരജിന് ഒപ്പം നിൽക്കുന്ന ഒരു പഴയ ഭാര്യ ദീപ്തി പങ്കുവച്ചിരിക്കുകയാണ്. പത്ത് വർഷം മുമ്പുള്ള ഞങ്ങൾ ഇങ്ങനെയാണ്. ജോർജുകുട്ടിയോട് ലീവ് ചോദിച്ചു ഇറങ്ങി വന്നതായിരിക്കുമെന്നൊക്കെ രസകരമായ കമന്റും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.