‘മലയാളത്തിലെ ക്യൂട്ട്നെസ് ക്വീൻ!! പ്രൊമോഷൻ ഷൂട്ടിൽ പൊളി ലുക്കിൽ നടി നസ്രിയ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി നസ്രിയ നാസിം. മമ്മൂട്ടി നായകനായ പളുങ്ക് എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറിയ നസ്രിയ പിന്നീട് നാല് കൊല്ലങ്ങൾ ശേഷം ഏഷ്യാനെറ്റിലെ മ്യൂസിക് റിയാലിറ്റി ഷോയായ സ്റ്റാർ സിംഗർ ജൂനിയറിൽ അവതാരകയായി എത്തുകയും വീണ്ടും ബാലതാരമായി തന്നെ സിനിമയിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിൽ നസ്രിയ ബാലതാരമായി അഭിനയിച്ചു. 3 വർഷങ്ങൾക്ക് ശേഷം നസ്രിയ നായികയായി അരങ്ങേറി. 2013-ൽ മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ നേരത്തിലൂടെ തന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചു. അതിന് ശേഷം തമിഴിൽ രാജാറാണി എന്ന സൂപ്പർഹിറ്റ് തമിഴ് സിനിമയിൽ നായികയായി തിളങ്ങിയ നസ്രിയയ്ക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു.

നായികയായി അഭിനയിക്കുമ്പോഴും കുട്ടിത്തം തുളുമ്പുന്ന സംസാരവും ശൈലിയുമാണ് നസ്രിയ മറ്റുനടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. സലാല മൊബൈൽസ്, ഓം ശാന്തി ഓശാന, സംസാരം ആരോഗ്യത്തിന് ഹാനികരം, ബാംഗ്ലൂർ ഡേയ്സ്, തിരുമണം എനും നിക്കാഹ് തുടങ്ങിയ സിനിമകളിൽ നസ്രിയ നായികയായി. 2014-ൽ ഫഹദ് ഫാസിലുമായി വിവാഹിതയായ നസ്രിയ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു.

പിന്നീട് കൂടെ എന്ന സിനിമയിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തി. നസ്രിയ തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്ന ‘അന്റെ സുന്ദരനിക്കി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നസ്രിയ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ക്യൂട്ട് ലുക്കിൽ സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ തിളങ്ങിയ നസ്രിയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അദ്രിൻ സെഖിറയാണ്. നീരജ് കോണയുടെ സ്റ്റൈലിങ്ങിലാണ് നസ്രിയ ഈ ഷൂട്ട് ചെയ്തിരിക്കുന്നത്.


Posted

in

by