‘ഇരുപതാം ജന്മദിനം ആഘോഷിച്ച് നയൻ‌താര, കൊച്ചു ഒരുപാട് മാറിയെന്ന് മലയാളികൾ..’ – ഫോട്ടോസ് വൈറൽ

സിനിമ മേഖലയിൽ ബാലതാരമായി വേഷമിടുന്ന കുട്ടി താരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ താല്പര്യം കാണിക്കാറുണ്ട്. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ടിങ്കു മോൾ എന്ന ബാലതാരമായി അഭിനയിച്ച് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ആളാണ് നയൻ‌താര ചക്രവർത്തി.

പത്ത് വർഷത്തോളം ബാലതാരമായി അഭിനയിച്ച നയൻതാരയെ ഇനി നായികയായി കാണാൻ ആഗ്രഹിക്കുന്നവരാണ് മലയാളികൾ. തമിഴിൽ ഒരു സിനിമ അത്തരത്തിൽ അന്നൗൻസ് ചെയ്തിട്ടുണ്ട്. അതേസമയം നയൻ‌താര തന്റെ ഇരുപതാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. കേക്ക് മുറിച്ച് ജന്മദിന ആഘോഷിക്കുന്ന ചിത്രങ്ങൾക്ക് ഒപ്പം ഒരു ഫോട്ടോഷൂട്ടും നയൻ‌താര ചെയ്തിട്ടുണ്ട്.

റോജൻ നാഥാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. പിള്ളേരൊക്ക ഒരുപാട് മാറിപ്പോയെന്ന് മലയാളികൾ കമന്റും ഇട്ടിട്ടുണ്ട്. ഹോട്ട് ലുക്കിലാണ് നയൻതാരയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയിലും അത്തരം വേഷങ്ങൾ നയൻ‌താര ചെയ്യുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. മൂന്നാമത്തെ വയസ്സ് മുതൽ സിനിമയിൽ ബാലതാരമായി അഭിനയിച്ച ഒരാളാണ് നയൻ‌താര.

അതിന് ശേഷം അച്ഛനുറങ്ങാത്ത വീട്, ചെസ്, നോട്ട് ബുക്ക്, അതിശയൻ, കനകസിംഹാസനം, കങ്കാരൂ, ട്വൻറി 20, തിരക്കഥ, ക്രേസി ഗോപാലൻ, ഭഗവാൻ, ഈ പട്ടണത്തിൽ ഭൂതം, നാടകമേ ഉലകം, കളക്ടർ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിൽ ബാലതാരമായി വേഷമിട്ട നയൻ‌താരയുടെ അവസാനമായി പുറത്തിറങ്ങിയത് 2016-ൽ ഇറങ്ങിയ മറുപടി എന്ന ചിത്രമായിരുന്നു. ജന്റിൽമാൻ 2-വിലൂടെയാണ് നയൻ‌താര നായികയായി വരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.


Posted

in

by