കിലുക്കം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് നയൻതാര ചക്രവർത്തി. 10 വർഷത്തോളം നയൻതാര ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു. 2006-ൽ ബാലതാരമായി തുടക്കം കുറിച്ച നയൻതാര 2016-ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
കൂടുതലും കോമഡി സിനിമകളിലാണ് നയൻതാര ബാലതാരമായി അഭിനയിച്ചത്. ഏറെ വേറിട്ട ഒരു ബാലതാര വേഷം ചെയ്തത് ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലായിരുന്നു. മലയാളത്തിൽ മാത്രമേ നയൻതാര ബാലതാരമായി അഭിനയിച്ചിട്ടുളളൂ. ചെസ്, അതിശയൻ, കങ്കാരൂ, ട്വന്റി 20, ക്രസി ഗോപാലൻ, സൈലെൻസ് തുടങ്ങിയ മലയാള സിനിമകളിൽ നയൻതാര ബാലതാരമായി വേഷമിട്ടിട്ടുണ്ട്.
ആറ് വർഷമായി സിനിമയിൽ നിന്ന് മാറിനിൽക്കുന്ന നയൻതാരയുടെ ഇനിയുള്ള വരവ് നായികയായി ആയിരിക്കുമെന്ന് പുറത്തുവന്നിരുന്നു. അതും തമിഴിൽ ജന്റിൽമാൻ 2 എന്ന സിനിമയിലൂടെയാണ് നയൻതാര മടങ്ങിയെത്തുന്നത്. ആ സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ തുടങ്ങിയിട്ടില്ല. അതിന് മുമ്പ് ഇനി മലയാളത്തിൽ നയൻതാര നായികയായി തുടക്കം കുറിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പലപ്പോഴും നയൻതാര ഗ്ലാമറസ് ഷൂട്ടുകൾ ചെയ്തു ആരാധകരെ അമ്പരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗോവയിൽ അഞ്ചുന ബീച്ചിൽ ഷോർട്സ് ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ നയൻതാര പങ്കുവച്ചിരിക്കുകയാണ്. ആ പഴയ ടിങ്കു മോളാണോ ഇതെന്ന് സംശയത്തോടെ ആരാധകർ ചോദിക്കുന്നു. സൂക്ഷിച്ചു വീഴാതെ നിൽക്കൂ എന്നും ചിലർ ആരാധകർ ആശങ്ക പങ്കുവച്ചിട്ടുണ്ട്.