ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി നവ്യ നായർ എങ്കിലും മലയാളികളുടെ മനസ്സിലേക്ക് പെട്ടന്ന് ഓടിയെത്തുന്ന നവ്യയുടെ ആദ്യ സിനിമയെന്ന് പറയുന്നത് ഒരുപക്ഷേ നന്ദനം ആയിരിക്കും. ഗുരുവായൂരിലെ കൃഷ്ണഭക്തയായ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ക്ലൈമാക്സിൽ പ്രേക്ഷകരെ കരയിപ്പിക്കുകയും കൈയടിപ്പിക്കുകയും ചെയ്ത പ്രകടനം.
ഇന്നും ചാനലിൽ വന്നാൽ പ്രേക്ഷകർ കണ്ട് അറിയാതെ കണ്ണുനിറയുന്നുണ്ടെങ്കിൽ അത് നവ്യ എന്ന അഭിനയത്രിയുടെ പ്രകടനം കൊണ്ടാണ്. ഇപ്പോഴിതാ ജീവിതത്തിലും ഒരു കൃഷ്ണഭക്തയായ നവ്യ കൃഷ്ണന്റെ ജന്മസ്ഥലമായ ഉത്തർ പ്രദേശിലെ വൃന്ദാവനിൽ എത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. “എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം.. മഥുര!! അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി.
അമ്പലം അടക്കാൻ 10 മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോൾ എത്തി.. ബാഗ് മൊബൈൽ ഒക്കെ ക്ലോക്ക് റൂമിൽ വെക്കണം സത്യത്തിൽ ആ പയ്യൻ സഹായിച്ചില്ലെങ്കിൽ വൈകിട്ട് 4 മണിക്ക് മാത്രമേ ദർശനം കിട്ടുമായിരുന്നുള്ളൂ.. എല്ലാം ഭഗവാന്റെ ലീലകൾ.. നാരായണായ നമ: പിന്നെ ഇവിടെ എല്ലാവരും കൃഷ്ണ കൃഷ്ണ അല്ല മറിച്ച് രാധെ രാധെ എന്നാണ്.. ഞാനും ഏറ്റു വിളിച്ചു രാധെ രാധെ..”, നവ്യ നായർ പോസ്റ്റിന് ഒപ്പം കുറിച്ചു.
എന്നാൽ നവ്യയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകൾ ശരിക്കും ഞെട്ടിക്കുന്നത്. അമ്പലത്തിൽ പോയ പോസ്റ്റിന് താഴെ ‘സംഘി’ എന്ന ലേബൽ നൽകിയുള്ള കമന്റുകൾ വന്നിരിക്കുകയാണ്. ഇതിൽ ഒരു കമന്റിന് നവ്യ തന്നെ മറുപടി കൊടുത്തിട്ടുമുണ്ട്. “കഷ്ടം.. നന്ദനവും ബാലാമണിയും ഒക്കെ ഒരു ജാതി ഭേദവും ഇല്ലാതെ കേരളമാണിത്.. ഈ വൃത്തികെട്ട ചിന്താഗതി ഇവിടെ ഇടേണ്ട.. സ്വന്തം പേജിൽ ഇട്ടൊള്ളു..”, നവ്യ മറുപടി നൽകി. നവ്യയെ പിന്തുണച്ച് വേറെയും മറുപടി ആ കമന്റിന് താഴെ വന്നു.