പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ സിദ്ധാർഥിനെ മൂന്ന് ദിവസത്തോളം ഹോസ്റ്റലിൽ അവിടെ തന്നെ പഠിക്കുന്ന സീനിയേഴ്സും സഹപാഠികളും ആക്രമിക്കുകയും പിന്നീട് ആത്മഹ.ത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ നോക്കി നിൽക്കെ ആയിരുന്നു ആക്രമണം.
ഇപ്പോഴിതാ സംഭവത്തിൽ പ്രതിഷേധിച്ച് നടിയും നർത്തകിയുമായ നവ്യ നായർ പ്രതികരിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ സിദ്ധാർത്ഥിന്റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് തന്റെ പ്രതിഷേധം നവ്യ നായർ അറിയിച്ചത്. ഒരു ‘അമ്മ നിലയിൽ ആ കുടുംബത്തിന് ഒപ്പം നിൽക്കുന്നുവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും പ്രതീക്ഷകളോടെയാണ് മക്കളെ പഠിപ്പിക്കാൻ വിടുന്നതെന്നും നവ്യ കുറിച്ചു.
“സിദ്ധാർഥിന് ആദരാഞ്ജലികൾ.. എന്തൊക്കെ പ്രതീക്ഷകളോടെയാണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിംഗ് ദയവുചെയ്തു നിർത്തൂ.. ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ.. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്.. കൊല്ല.രുതേ!! ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു!!
ഈ പോസ്റ്റിന്റെ താഴെ സംഘി, കമ്മി, കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷ..”, നവ്യ നായർ ചിത്രം പങ്കുവെക്കുന്നതിന് ഒപ്പം കുറിച്ചു. ഇത് റാഗിംഗ് അല്ലാ, ആൾക്കൂട്ട കൊ.ലപാതകം ആണെന്ന് നവ്യയെ പോസ്റ്റിന് താഴെ ആളുകൾ തിരുത്തി. ഇത്രയെങ്കിലും പ്രതികരിച്ചല്ലോ, ഇപ്പോൾ വരും എസ്.എഫ്.ഐ ടീംസ് സംഘി പട്ടം നൽകാൻ എന്നൊക്കെയുള്ള പ്രതികരണങ്ങളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.