ഇഷ്ടം എന്ന ചിത്രത്തിലൂടെ നായികയായി അഭിനയിച്ച് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സുന്ദരിയാണ് നടി നവ്യ നായർ. മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെയും യൂത്ത് സ്റ്റാറുകളുടെയും നായികയായി ഒരേപോലെ അഭിനയിച്ചിട്ടുള്ള നവ്യ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് എല്ലാവർക്കും അറിയാം. സ്കൂൾ തലത്തിൽ കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരാളും കൂടിയാണ് നവ്യ നായർ എന്ന നടി.
നവരാത്രിയോട് അനുബന്ധിച്ച് വിജയദശമി ദിനത്തിൽ തന്റെ പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നവ്യ നായർ. ഈ കാര്യം ആരാധകരുമായി പങ്കുവച്ച് പോസ്റ്റുമിട്ടിട്ടുണ്ട് നവ്യ. ഒരു നൃത്ത അദ്ധ്യാപികയാകാൻ തയാറെടുക്കുകയാണ് നവ്യ. “മാതങ്കിക്കായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഈ ശുഭദിനത്തിൽ എന്റെ പുതിയ ക്ലാസുകൾ ആരംഭിച്ചു. പിന്നീടുള്ള ഘട്ടത്തിൽ ശരിയായ ഉദ്ഘാടനം നടക്കും, അവിടെ കൂടുതൽ വിദ്യാർത്ഥികൾക്ക് എൻറോൾ ചെയ്യാൻ കഴിയും.
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി ഞാൻ ഇപ്പോൾ എണ്ണം കുറയ്ക്കുകയാണ്. ഭഗവാൻ ഗണേശനും നടരാജനും ഈ കുട്ടികളെയും ശോഭനമായ ഭാവിക്കായി അനുഗ്രഹിക്കട്ടെ. എന്നെ സംബന്ധിച്ചിടത്തോളം, ഈ നിമിഷം വളരെ പ്രധാനമാണ്.. എന്റെ ഗുരു എന്നോട് പഠിപ്പിക്കാൻ ആവശ്യപ്പെട്ടു. ഒരു അദ്ധ്യാപകയെന്ന നിലയിൽ എന്റെ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം! ഞാൻ എന്നെത്തന്നെ ഗുരു എന്ന് വിളിക്കുന്നില്ല, ഞാൻ അവിടെ വരെ എത്തിയിട്ടില്ല.
എന്റെ ഗുരു പഠിപ്പിച്ചത് എന്റെ എല്ലാ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രാർത്ഥിക്കുന്നു.. ഈ കലാരൂപത്തോട് നീതി പുലർത്താൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.. സർവശക്തന് നന്ദി! എന്റെ പ്രിയ വിദ്യാർത്ഥികളോട്, നിങ്ങളുടെ പ്രായം എന്ത് തന്നെയായാലും, എന്നെ വിശ്വസിക്കൂ.. എനിക്ക് കഴിയുന്ന എല്ലാ വഴികളിലൂടെയും നിങ്ങളുടെ ആത്യന്തിക വിജയത്തിനായി ഒപ്പമുണ്ടാകും..”, നവ്യ കുറിച്ചു.