December 11, 2023

‘പ്രിയപ്പെട്ടവരേ.. ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നു!! സന്തോഷം പങ്കുവച്ച് നടി മൈഥിലി..’ – ആശംസകൾ അറിയിച്ച് ആരാധകർ

പാലേരിമാണിക്യം എന്ന സിനിമയിലൂടെ മലയാളികളുടെ സിനിമ ഇഷ്ടത്തിലേക്ക് കടന്നുവന്ന താരമാണ് നടി മൈഥിലി. പത്തനംതിട്ട കോന്നി സ്വദേശിനിയായ മൈഥിലി ആദ്യ സിനിമയിൽ തന്നെ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. പത്ത് വർഷത്തോളം സിനിമ മേഖലയിൽ സജീവമായി നിന്ന മൈഥിലി ഈ കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിവാഹിതയായത്.

ബറൈറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ശ്രീനാഥ് ഭാസി നായകനായി അഭിനയിച്ച ചട്ടമ്പി എന്ന ചിത്രത്തിലാണ് അവസാനമായി മൈഥിലി അഭിനയിച്ചത്. വിവാഹിതയായ ശേഷം സിനിമയിൽ തുടരുമോ എന്ന് മൈഥിലി വ്യക്തമാക്കിയിട്ടില്ല. എന്നാൽ താൻ അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് മൈഥിലി കുറച്ച് മാസങ്ങൾക്ക് മുമ്പ് ആരാധകരുമായി പങ്കുവച്ചത്.

ഇപ്പോഴിതാ പുതുവർഷത്തിലെ ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം പങ്കുവച്ചിരിക്കുകയാണ് താരം. താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്നാണ് മൈഥിലി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ കൈപിടിച്ചുള്ള ഒരു ഫോട്ടോയാണ് മൈഥിലി പോസ്റ്റ് ചെയ്തത്. നടിമാരായ ശ്വേതാ മേനോൻ, പേളി മാണി, അനുമോൾ തുടങ്ങിയ താരങ്ങൾ ആശംസകൾ അറിയിച്ച് കമന്റുകളും ഇട്ടിട്ടുണ്ട്.

“പ്രിയപ്പെട്ടവരേ.. ഞങ്ങൾ ഒരു ആൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു..”, എന്ന് കുറിച്ചുകൊണ്ടാണ് മൈഥിലി ഈ വിശേഷ വാർത്ത പങ്കുവച്ചത്. സമ്പത്ത് എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ആർക്കിടെക്റ്റ് ആയി ജോലി ചെയ്യുകയാണ് സമ്പത്ത്. അഭിനയത്തിന് പുറമെ നല്ലയൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ് മൈഥിലി. അതുപോലെ ചില സിനിമകളിൽ പാടിയിട്ടുമുണ്ട് താരം.