മോഹൻലാൽ നായകനായി എത്തിയ റെഡ് ചില്ലീസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മൃദുല മുരളി. അതിന് മുമ്പ് ബാലതാരമായി ചില ടെലിവിഷൻ പ്രോഗ്രാമുകളിൽ മൃദുല പങ്കെടുത്തിട്ടുണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലും പരസ്യചിത്രങ്ങളിലും മൃദുല അഭിനയിച്ചിട്ടുണ്ട്. രാഗദേശ് എന്ന ഹിന്ദി ചിത്രത്തിലും മൃദുല അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ റെഡ് ചില്ലീസ് ആണ് ആദ്യ സിനിമയെങ്കിലും ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടിയിൽ അവതരിപ്പിച്ച കഥാപാത്രമാണ് മൃദുലയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. 10:30 എ.എം ലോക്കൽ കോൾ, അയാൾ ഞാനല്ല, ശിഖാമണി തുടങ്ങിയ മലയാള സിനിമകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്. മൃദുലയുടെ സഹോദരനായ മിഥുൻ മുരളിയും കുറച്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2020-ലായിരുന്നു മൃദുലയുടെ വിവാഹം. യുവ ആഡ് ഫിലിം മേക്കറായ നിഥിൻ മാലിനി വിജയ് ആണ് ഭർത്താവ്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ല മൃദുല. എന്നിരുന്നാലും തന്റെ സിനിമയിലുള്ള സുഹൃത്തുക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഒരാളാണ് മൃദുല. നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, ഷഫ്ന നിസാം എന്നിവരുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് മൃദുല.
ഇപ്പോഴിതാ തന്റെ ശരീരഭാരം കുറച്ച് കൂടുതൽ സുന്ദരിയായി മാറിയിരിക്കുകയാണ് മൃദുല. ജിമ്മിൽ നിന്നുള്ള മൃദുലയുടെ സെൽഫി ഫോട്ടോസ് സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ കഠിനാദ്ധ്വാനത്തിന് ഫലം കാണുന്നുണ്ടെന്ന് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നു. ഈ വർഷമായിരുന്നു മൃദുലയുടെ സഹോദരന്റെ വിവാഹം നടന്നത്. സിനിമ മേഖലയിലുള്ള മൃദുലയുടെ സുഹുത്തുക്കൾ പങ്കെടുത്തിരുന്നു.