ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടൻ മിഥുൻ രമേശ്. അതിന് ശേഷം നമ്മൾ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രമായും മിഥുൻ തിളങ്ങി. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ മിഥുൻ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ ദിവസമാണ് മിഥുൻ തന്റെ ഭാര്യ തനിക്ക് വന്ന അസുഖം മാറാൻ വേണ്ടി തിരുപ്പതിയിൽ പോയി മുടി മുറിച്ച നേർച്ച നേർന്ന് കാര്യം പങ്കുവച്ചത്.
തിരുപ്പതിയിൽ പോയി മുടി മൊട്ടയടിച്ച ഭാര്യയുടെ ഫോട്ടോയും മിഥുൻ പങ്കുവച്ചിരുന്നു. ഇത് കൂടാതെ തിരുപ്പതി ക്ഷേത്രത്തിൽ മിഥുനും ഭാര്യ ലക്ഷ്മിയും മകളും നിൽക്കുന്ന ഫോട്ടോസും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. മിഥുൻ പങ്കുവച്ച പോസ്റ്റ് വളരെ വേഗത്തിൽ തന്നെ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഭാര്യയ്ക്ക് ഒപ്പം തന്നെയുള്ള മറ്റൊരു പോസ്റ്റുമായി മിഥുൻ വീണ്ടും എത്തിയിരിക്കുകയാണ്.
ഭാര്യയ്ക്ക് ഒപ്പം ഹൈദരാബാദിൽ സമയം ചിലവഴിക്കുന്ന ചിത്രങ്ങളാണ് മിഥുൻ ഈ തവണ പോസ്റ്റ് ചെയ്തത്. ഇതിന് രസകരമായ ഒരു ക്യാപ്ഷനും മിഥുൻ എഴുതിയിരുന്നു. “നമ്മുടെ കുടുംബത്തിൽ എല്ലാവർക്കും ഇങ്ങനെയാ ഒരു ദിവസം കൊണ്ട് മുടി വളരും(നാടോടിക്കാറ്റ്.ജെപിജി)..”, മിഥുൻ ഫോട്ടോസിന് ഒപ്പം കുറിച്ചു. ഈ ക്യാപ്ഷനിടാൻ കാരണം ലക്ഷ്മി വിഗ് വച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ എഴുതിയത്.
ദൈവത്തെ പറ്റിക്കുന്നോ, നിങ്ങളെ ഇന്നലെ.. ഇല്ല സാർ ഇന്നലെ ഞങ്ങൾ ഇല്ല സാർ, തിരുപ്പതി മൊട്ടയല്ലേ അത് മറച്ചുവെക്കാൻ പാടില്ല എന്നിങ്ങനെ ചില കമന്റുകൾ മിഥുന് ലഭിച്ചിട്ടുണ്ട്. തനിക്ക് ബെല്സ് പാഴ്സി എന്ന രോഗം പിടിപ്പെട്ടുവെന്നും അതിന്റെ ഭാഗമായി മുഖം ഒരു വശത്തേക്ക് കോടുന്നു എന്നും കുറച്ച് മാസങ്ങൾക്ക് മുമ്പ് മിഥുൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ചികിൽസിച്ച് അസുഖം ഭേദം ആവുകയും ചെയ്തിരുന്നു.