February 27, 2024

‘മിന്നൽ മുരളിയിലെ ടോവിനോയുടെ സഹോദരി!! യഥാർത്ഥ ലുക്ക് കണ്ട് ഞെട്ടി പ്രേക്ഷകർ..’ – ഫോട്ടോസ് വൈറൽ

ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ചിത്രം നെറ്റ് ഫ്ലിക്സിലൂടെ ആയിരുന്നു പുറത്തിറങ്ങിയത്. കേരളത്തിൽ മാത്രമല്ല ചിത്രം അന്യഭാഷ പ്രേമികൾക്കിടയിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്നും നേടിയത്.

ടോവിനോ തോമസിൻറെ സഹോദരിയുടെ കഥാപാത്രം ചെയ്ത നടി ആര്യയും മികച്ച കൈയടികൾ നേടിയിരുന്നു. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ ആര്യ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു ശ്രദ്ധ നേടിയിട്ടുണ്ട്. ആർക്കറിയാം, ഈ മൈ യൗ, ഫ്രഞ്ച് വിപ്ലവം, തമാശ, തൃശ്ശിവപേരൂർ ക്ലിപ്തം, ഭീമന്റെ വഴി തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വളരെ തന്മയത്വത്തോടെ കയ്യടക്കത്തോടെയുള്ള താരത്തിന്റെ അഭിനയവും കൊണ്ട് നിരവധി അവസരങ്ങളാണ് തേടിയെത്തുന്നത്. ലഭിച്ച കഥാപാത്രങ്ങൾ അത്രയും നാടൻ വേഷങ്ങളിൽ ഉള്ളവയായിരുന്നു. വളരെ പക്വതയോടെ തന്നെ ആര്യ എല്ലാ കഥാപാത്രങ്ങളും മികവോടെ കൈകാര്യം ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്.

യഥാർത്ഥ ജീവിതത്തിൽ നിന്നും വളരെ വിപരീതമായാണ് സിനിമയിൽ ലഭിച്ച വേഷങ്ങളെല്ലാം. ആര്യയുടെ യഥാർത്ഥ ജീവിതത്തിലെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. മോഡേൺ ഡ്രെസുകളിൽ ആര്യയുടെ ഫോട്ടോസ് കണ്ടാൽ സിനിമയിൽ ഇത്രയും പ്രായമുള്ള കഥാപാത്രം ചെയ്യുന്ന ആളാണെന്ന് തോന്നുകയേയില്ല. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ്.