‘എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്..?’ – കർഷകസമരത്തിന് പിന്തുണയുമായി മിയ ഖലീഫ!!

ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ അറിയിച്ച് നിരവധി പേരാണ് ഓരോ ദിവസം വന്നുകൊണ്ട് ഇരിക്കുന്നത്. ഇന്ത്യയിലെ സിനിമ-മാധ്യമ രംഗത്തുള്ള പലരും ഇതിനോടകം സൈബർ ഇടങ്ങളിലും നേരിട്ടും പിന്തുണ അറിയിച്ച് വന്നിരുന്നു. എന്നാൽ അതിനും അപ്പുറത്ത് നിന്നുമാണ് ഇപ്പോൾ കർഷക സമരത്തിന് ലഭിക്കുന്ന പിന്തുണ.

പോപ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും കർഷക സമരത്തിന് നൽകിയ സപ്പോർട്ടിന് പിന്നാലെയാണ് ഇപ്പോൾ മുൻ പോ.ൺ താരമായ മിയ ഖലീഫ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ‘നമ്മൾ എന്തുകൊണ്ട് ഇതിനെ കുറിച്ച് സംസാരിക്കുന്നില്ല..’ എന്ന ക്യാപ്ഷനോടെ റിഹാന ഇന്നലെ ട്വിറ്ററിൽ സി.എൻ.എൻ വാർത്ത ഷെയർ ചെയ്തുകൊണ്ട് പോസ്റ്റ് ചെയ്തത്.

ഡൽഹിയിലെ ചില ജില്ലകളിൽ ഇന്റർനെറ്റ് കട്ട് ചെയ്തിരിക്കുന്നു എന്ന സി.എൻ.എൻ വാർത്ത ആയിരുന്നു റിഹാന ഷെയർ ചെയ്തത്. പരിസ്ഥിതി പ്രവര്‍ത്തക കൊച്ചുമിടുക്കി ഗ്രെറ്റ തുന്‍ബര്‍ഗും ഇതേ വാർത്ത ഷെയർ ചെയ്താണ് ഐക്യദാര്‍ഢ്യം പ്രകടപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മിയ ഖലീഫയും പോസ്റ്റുമായി എത്തിയിരിക്കുന്നത്.

‘എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ന്യൂഡല്‍ഹിയില്‍ അവര്‍ ഇന്റര്‍നെറ്റ് വിഛേദിച്ചിരിക്കുന്നു..’ എന്ന ക്യാപ്ഷനോടെ മിയ ഖലീഫ കർഷക സമരത്തിന് പങ്കെടുക്കുന്ന സ്ത്രീകളുടെ ഒരു ഫോട്ടോ പങ്കുവച്ച് കുറിച്ചു. ഇന്ത്യയ്ക്ക് പുറത്തും കർഷക സമരം ചർച്ച ആവുന്നതിന്റെ നന്ദി സമരത്തിൽ മുന്നിൽ നിൽക്കുന്ന ബോളിവുഡ് നടൻ ദില്‍ജിത്ത് ദോസന്‍ജ് അറിയിച്ചു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് ബി.ജെ.പി പ്രവർത്തകരും.

CATEGORIES
TAGS
NEWER POST‘ഇതാണോ സ്വാസിക ജീവിതപങ്കാളി? വിവാഹ വാർത്ത അടിസ്ഥാനരഹിതം..’ – വ്യാജ വാർത്തകൾക്ക് എതിരെ താരം