പ്രശസ്ത അഡൽറ്റ് മോഡലും പോ.ൺ സ്റ്റാറുമായ മിയ ഖലീഫ മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വാർത്തകൾ ഈ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. പലരും ഇത് സത്യമാണെന്ന് വിശ്വസിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റുകളും ഇട്ടിരുന്നു. സണ്ണി ലിയോൺ കഴിഞ്ഞാൽ ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു പോ.ൺ താരം കൂടിയാണ് മിയ ഖലീഫ. ഇരുവരും അത്തരം ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തുകയും ചെയ്തിരുന്നു.
പക്ഷേ ഇന്നും ആരാധകർ ഏറെയുള്ള ഒരാളാണ് മിയ. അതുകൊണ്ട് തന്നെ ഇത്തരം ഒരു മരണവാർത്ത സോഷ്യൽ മീഡിയ ഒട്ടാകെ അതിവേഗം പ്രചരിച്ചു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മിയ ഖലീഫ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. മരണപെട്ടു എന്ന് പ്രചരിക്കാൻ കാരണമായത് മിയയുടെ ഫേസ്ബുക്ക് പേജിൽ വന്ന ഒരു കുറിപ്പാണ്.
“മിയ ഖലീഫയെ ഓർക്കുന്നു.. മിയ ഖലീഫയെ സ്നേഹിക്കുന്നവർക്ക് അവരുടെ ജീവിതം ഓർമ്മിക്കാനും ആഘോഷിക്കാനും ഈ പ്രൊഫൈൽ സന്ദർശിക്കുന്നതിൽ ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു..” എന്ന കുറിപ്പും അതോടൊപ്പം മിയയുടെ പേജ് ‘റീമെമ്പറിങ്’ എന്ന ലേബൽ കാണിക്കുകയും ചെയ്തു. ഇത് സാധാരണ മരണപ്പെട്ടവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ കാണിക്കുന്ന ലേബലാണ്.
pic.twitter.com/unzTAL4xEi
— Mia K. (@miakhalifa) January 30, 2022
ഇത് എങ്ങനെ മിയയുടെ പേജിൽ വന്നുവെന്ന് വ്യക്തമല്ല. എന്തായാലും സംഭവമായി ബന്ധപ്പെട്ട് മിയ തന്നെ മറുപടിയും എത്തി. താൻ മരിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു ‘ട്രോൾ മേമേ’ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചുകൊണ്ടാണ് മിയ പ്രതികരിച്ചത്. മിയയുടെ ട്വീറ്റ് വന്നതോടെ ആരാധകർ ഏറെ ആശ്വാസത്തിലുമാണ്. ഈ അടുത്തിടെയാണ് മിയ തന്റെ ദാമ്പത്യജീവിതം അവസാനിപ്പിച്ചത്.