മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നായികയാണ് നടി മീരാനന്ദൻ. ദിലീപിന്റെ നായികയായി അഭിനയിച്ച് സിനിമയിലേക്ക് വന്ന മീരാനന്ദൻ ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗറിന്റെ വേദിയിൽ അവതാരകയായി തിളങ്ങിയ ശേഷമാണ് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. അതിൽ മത്സരാർത്ഥി ആകാൻ വന്ന് ഒടുവിൽ അവതാരകയായി അവർ മീരാനന്ദനെ തിരഞ്ഞെടുക്കുകയും ചെയ്തു.
സ്റ്റാർ സിംഗറിന്റെ വേദിയിൽ അവതാരകയായി നിൽക്കുമ്പോഴാണ് ലാൽ ജോസ് അഭിനയത്തിലേക്ക് ക്ഷണിച്ചത്. പത്ത് വർഷത്തിന് അടുത്ത സിനിമയിൽ സജീവമായി നിന്ന മീരാനന്ദൻ ഇപ്പോൾ അത്ര സജീവമല്ല. സിനിമയിൽ നിന്ന് മാറി റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരാനന്ദൻ ഇപ്പോൾ. ആദ്യം റേഡിയോ റെഡിലും പിന്നീട് അജ്മാനിലെ ഗോൾഡ് എഫ്.എമ്മിലും റേഡിയോ ജോക്കിയായി ജോലി ചെയ്തു താരം.
യു.എ.ഇയിൽ താമസമാക്കിയ മീരാനന്ദൻ ഇടയ്ക്ക് ടെലിവിഷൻ ചാനലുകളിൽ അവതാരകയായി വരാറുണ്ട്. മോഹൻലാലിന് ഒപ്പം ലാൽ സലാം എന്ന പരിപാടി അവതരിപ്പിച്ചത് മീരാനന്ദനായിരുന്നു. ഈ വർഷമിറങ്ങിയ ലവ് ജിഹാദെന്ന് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മീരാനന്ദൻ മടങ്ങിയെത്തിയിരുന്നു. പക്ഷേ സിനിമയിൽ കൂടുതൽ സജീവമായി മീരയെ വീണ്ടും കാണാൻ കഴിയുമോ എന്നറിയില്ല.
ഷാർജയിൽ നിന്നുള്ള തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീര. സ്യുട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മീരയെ പുതിയ ഫോട്ടോസിൽ കാണാൻ കഴിയുന്നത്. അജി കടക്കലാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സൈലെൻസ് എന്ന മമ്മൂട്ടി ചിത്രത്തിൽ മീരാനന്ദൻ പാടിയിട്ടുണ്ട്. അതുപോലെ ഡബിൾസ് എന്ന ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റായും മീരാനന്ദൻ തിളങ്ങാൻ സാധിച്ചിട്ടുണ്ട്.