ഗായികയായി തിളങ്ങാൻ വന്ന് സിനിമയിൽ നായികയായി തിളങ്ങിയ താരമാണ് നടി മീര നന്ദൻ. ദിലീപ് ചിത്രമായ മുല്ലയിലൂടെ നായികയായി അരങ്ങേറിയ മീരാനന്ദൻ മലയാളത്തിൽ നായികയായും അല്ലാതെയും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഈ കഴിഞ്ഞ വർഷമായിരുന്നു മീരയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. അന്ന് വിവാഹം എന്നാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ അത് വളരെ അടുത്ത് തന്നെയുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്.
വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡ് ടു ബി പാർട്ടിയിൽ പങ്കെടുത്തതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീരാനന്ദൻ. കൂട്ടുകാരികൾക്ക് ഒപ്പമാണ് മീരാനന്ദന്റെ ബ്രൈഡ് ടു ബി ഫോട്ടോഷൂട്ട് ചിത്രങ്ങൾ വന്നിരിക്കുന്നത്. ഏറ്റവും രസകരമായ കാര്യം സെർബിയയിൽ വച്ചാണ് ഇത്തരമൊരു ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ശ്രീജു എന്നാണ് മീരയുടെ ഭാവിവരന്റെ പേര്.
മിലിക്ക ആന്ദ്രേജിക് എന്ന സെർബിയൻ ഫെമയിൽ ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഷാംപെയ്ൻ ബോട്ടിൽ പൊട്ടിച്ചും കുടിച്ചുമൊക്കെ മീരയുടെ കൂട്ടുകാരികളും ഫോട്ടോഷൂട്ടിൽ തിളങ്ങി. നിമിഷനേരംകൊണ്ട് തന്നെ ചിത്രങ്ങൾ വൈറലായി മാറുകയും ചെയ്തു. മീരയും കൂട്ടുകാരികളെയും ഗ്ലാമറസ് ലുക്കിലാണ് ചിത്രങ്ങൾ കാണാൻ സാധിക്കുന്നത്. വിവാഹം എന്നാണെന്ന് പലരും മീരയുടെ ചോദിക്കുന്നുണ്ട്.
വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ മീരയെ വിവാഹം ചെയ്യാൻ പോകുന്ന ശ്രീജുവിന് എതിരെ വലിയ രീതിയിലുള്ള ബോഡി ഷെമിങ് ആയിരുന്നു നടന്നിരുന്നത്. ഇരുവരും തമ്മിൽ ചേർച്ചയില്ല ശുപ്പാണ്ടിയെ പോലെയുണ്ട് എന്നൊക്കെയുള്ള കമന്റുകളാണ് മീരയും ശ്രീജുവും ഒരുമിച്ചുള്ള ഫോട്ടോസിന് താഴെ വന്നിരുന്നത്. താരം അതിനെതിരെ പ്രതികരിച്ചില്ലെങ്കിലും മീരയെ ഇഷ്ടപ്പെടുന്നവർ ഏറ്റവും മോശം ലോകത്തിലെ ആളുകൾ മലയാളികൾ ആയിരിക്കുമെന്ന് വരെ പ്രതികരിച്ചു.