‘ഇത് എന്തൊരു മാറ്റമാണ്!! ഗ്ലാമറസ് മേക്കോവറിൽ വീണ്ടും ഞെട്ടിച്ച് നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

പത്ത്-പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുള്ള ഒരാളാണ് നടി മീര ജാസ്മിൻ. അഭിനയ ജീവിതം ആരംഭിച്ച് രണ്ട് വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള മീര ജാസ്മിൻ പക്ഷേ ഇടയ്ക്ക് എപ്പോഴും അഭിനയ ജീവിതത്തിൽ പാളിച്ചകൾ പറ്റി. 2014-ലായിരുന്നു മീര വിവാഹിതയായത്.

വിവാഹം കഴിഞ്ഞ് സിനിമയിൽ വളരെ വിരളമായിട്ടാണ് മാത്രമാണ് മീര അഭിനയിച്ചിട്ടുള്ളത്. പക്ഷേ ഒരു ശക്തമായ തിരിച്ചുവരവിലൂടെ മീര ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ സജീവമാകാൻ തീരുമാനിക്കുകയും നടിമാരുടെ ഇഷ്ടപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ട് അതിൽ ആരാധകർ കൂട്ടമായി എത്തി.

ആ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകരെ ശരിക്കും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മീര ഇപ്പോൾ. തിരിച്ചുവരവിൽ ഇത്രയും കിടിലം മേക്കോവറുകൾ നേടിയിട്ടുള്ള ഒരു അഭിനയത്രി ഉണ്ടോയെന്നത് തന്നെ സംശയമാണ്. താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിയലറ്റ് നിറത്തിലെ ലെഹങ്ക ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് മീര ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തിരിക്കുന്നത്. രാഹുൽ ജാഞ്ചിയാനിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഭിനവാണ്‌ സ്റ്റൈലിംഗ്, അനിഘ ജൈനാണ് മേക്കപ്പ്, അരവിന്ദ് കുമാറാണ് ഹെയർ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്ത്, ദീപ്തി വിധുപ്രതാപ് തുടങ്ങിയ താരങ്ങൾ ചിത്രത്തിന് താഴെ കമന്റുകൾ ഇട്ടിട്ടുണ്ട്.

View this post on Instagram

A post shared by Meera Jasmine (@meerajasmine)


Posted

in

by